ക​ത്ത​നാ​രാ​യി ബാ​ബു ആ​ന്‍റ​ണി; ഹി​റ്റ് കൂ​ട്ടു​കെ​ട്ട് ഒ​ന്നി​ക്കു​ന്നു
Friday, November 26, 2021 4:06 PM IST
ടി.​എ​സ്.​സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ എ​ന്ന ഹൊ​റ​ർ, ഫാ​ന്‍റ​സി ത്രി​ഡി ചി​ത്ര​ത്തി​ൽ ബാ​ബു ആ​ന്‍റ​ണി നാ​യ​ക​നാ​കു​ന്നു. ഒ​പ്പം ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​യി​ലെ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്നു​വെ​ന്നു ച​രി​ത്രം പ​റ​യു​ന്ന ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ എ​ന്ന മാ​ന്ത്രി​ക​നാ​യ പു​രോ​ഹി​ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​ക​ളും പ്ര​തി​ബ​ന്ധ​ങ്ങ​ളും അ​തി​ജീ​വ​ന​ങ്ങ​ളു​മാ​ണ് ക​ഥ. ഷാ​ജി നെ​ടു​ങ്ക​ല്ലേ​ൽ, പ്ര​ദീ​പ് ജി ​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​നു ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും സ്വി​ച്ചോ​ണും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു. സെ​ന്തി​ൽ​കു​മാ​ർ ഛായാ​ഗ്ര​ഹ​ണ​വും ക​പി​ൽ കൃ​ഷ്ണ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. എ​വി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ​ബ്ര​ഹാം വ​ർ​ഗീ​സ് ആ​ണ് ക​ത്ത​നാ​ർ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.