ആശിഷ് വിദ്യാർഥിയുടെ ഉരിയാട്ട്
Wednesday, January 22, 2020 12:59 PM IST
ആ​ശി​ഷ് വി​ദ്യാ​ർ​ഥി, സ​ന്തോ​ഷ് വി​ഷ്ണു, ഐ​ശ്വ​ര്യ അ​നി​ൽ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കെ. ​ഭൂ​വ​ന​ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​രി​യാ​ട്ട് ജനുവരി 31 ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ശ്രീ​ജി​ത്ത് ര​വി, ജ​യ​ൻ ചേ​ർ​ത്ത​ല, ചെ​ന്പി​ൽ അ​ശോ​ക​ൻ, സു​നി​ൽ സു​ഗ​ദ, മ​നോ​ജ് സൂ​ര്യ​നാ​രാ​യ​ണ​ൻ, ശാ​ർ​ങ​ധ​ര​ൻ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, ബാ​ബു വ​ള്ളി​ത്തോ​ട്, രാ​ജേ​ന്ദ്ര താ​യാ​ട്ട്, ഭ​ര​ത​ൻ നീ​ലേ​ശ്വ​രം, വി​ശ്വ​നാ​ഥ് കൊ​ള​പ്പു​റ​ത്ത്, ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി, വി​ജ​യ​ൻ നീ​ലി​ശ്വ​രം, ടെ​ൻ​സി വ​ർ​ഗീ​സ്, മാ​ള​വി​ക നാ​രാ​യ​ണ​ൻ, അ​മൃ​ത തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

പ്ലേ ​ആ​ൻ​ഡ് പി​ക്ച്ച​ർ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം ര​മേ​ഷ് പു​ല്ലാ​പ​ള്ളി എ​ഴു​തു​ന്നു.​ഷാ​ജി ജേ​ക്ക​ബ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.