തമ്പാച്ചിയില്‍ ശ്രദ്ധേയമായ കഥാപാത്രവുമായി അപ്പാനി ശരത്
Thursday, January 20, 2022 3:47 PM IST
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ കടന്നു വന്ന് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് അപ്പാനി ശരത്. പുതുമുഖമാണെന്നു പോലും തോന്നിപ്പിക്കാത്ത വിധം അഭിനയം കാഴ്ചവച്ച് നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങി.
പിന്നീട് ഒട്ടനവധി ചിത്രങ്ങളിലും തന്റെ സാന്നിധ്യം ശരത് അറിയിച്ചു. ഇപ്പോഴിതാ നവാഗതനായ മനോജ് ടി. യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമ്പാച്ചി എന്ന ചിത്രത്തിലും മുഖ്യവേഷത്തിലെത്തുകയാണ് താരം.
രാഹുല്‍ മാധവ്, സുധീര്‍ കരമന, ചെമ്പില്‍ അശോകന്,വിജയ സി.സേനന്, സതീഷ് വെട്ടിക്കവല,ജോബി പാല, റാണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറില്‍ സുനീഷ് സാമുവല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിനന്റെ ഛായാഗ്രഹണം റിജു ആര്. അമ്പാടി നിര്‍വഹിക്കുന്നു. സുമേഷ് സദാനന്ദ് എഴുതിയ വരികള്‍ക്ക് ജോബി ജോണ്‍ സംഗീതം പകരുന്നു.