ഇ​തി​ഹാ​സ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ പാ​ടി​യ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​ച്ച് അ​നൂ​പ് ശ​ങ്ക​ര്‍
Thursday, August 13, 2020 1:02 PM IST
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഗാ​യ​ക​നാ​ണ് അ​നൂ​പ് ശ​ങ്ക​ര്‍. നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളി​ലൂ​ടെ​യും ബാ​ന്‍​ഡു​ക​ളി​ലൂ​ടെ​യും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ഇ​ടം​പി​ടി​ച്ച ഗാ​യ​ക​ന്‍. ന​മ്മു​ടെ മ​റ്റ് പ​ല യു​വ ഗാ​യ​ക​ര്‍​ക്കും ല​ഭി​ക്കാ​ത്ത വ​ലി​യ ഭാ​ഗ്യം അ​നൂ​പി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ന്‍​ഡു​ല്‍​ക്ക​ര്‍, ബോ​ളി​വു​ഡ് ബി​ഗ് ബി ​അ​മി​താ​ഭ് ബ​ച്ച​ന്‍, മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം മ​മ്മൂ​ട്ടി, തെ​ലു​ങ്ക് സൂ​പ്പ​ര്‍ താ​രം നാ​ഗാ​ര്‍​ജു​ന തു​ട​ങ്ങി നി​ര​വ​ധി ഇ​തി​ഹാ​സ താ​ര​ങ്ങ​ളു​ടെ മു​ന്നി​ല്‍ പാ​ടു​വാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​താ​ണ് ത​ന്‍റെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മെ​ന്ന് അ​നൂ​പ് ശ​ങ്ക​ര്‍ പ​റ​യു​ന്നു.



സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍​ക്ക​റും അ​മി​താ​ഭ് ബ​ച്ച​നും ഒ​ന്നി​ച്ചി​രു​ന്നു ത​ന്‍റെ പാ​ട്ട് കേ​ട്ട​പ്പോ​ള്‍ ഇ​രു​വ​ര്‍​ക്കും ഇ​ഷ്ട​മാ​കു​ന്ന ഒ​രു പാ​ട്ട് പാ​ട​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചെ​ന്ന് അ​നൂ​പ് ശ​ങ്ക​ര്‍ പ​റ​യു​ന്നു. അ​ങ്ങ​നെ ചി​ന്തി​ച്ച​പ്പോ​ള്‍ ഇ​രു​വ​രെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​യി മ​ന​സ്സി​ല്‍ വ​ന്ന​ത് ഇ​തി​ഹാ​സ ഗാ​യ​ക​ന്‍ കി​ഷോ​ര്‍​കു​മാ​റാ​ണ്.

സ​ച്ചി​ന്‍റെ ഇ​ഷ്ട ഗാ​യ​ക​നാ​ണ് കി​ഷോ​ര്‍ കു​മാ​ര്‍. അ​തു​പോ​ലെ ബ​ച്ച​നാ​യി കൂ​ടു​ത​ല്‍ ഗാ​ന​മാ​ല​പി​ച്ച​ത് കി​ഷോ​ര്‍​ ആണ്. അ​ങ്ങ​നെ ബ​ച്ച​ന്‍ നാ​യ​ക​നാ​യി 1979ല്‍ ​ഇ​റ​ങ്ങി​യ മ​ന്‍​സി​ല്‍ എ​ന്ന ചി​ത്ര​ത്തി​ലെ ‘റിം ​ജിം ഗി​ര് സാ​വ​ന്‍’ എ​ന്ന അ​നു​പ​മ ഗാ​നം സ​ച്ചി​നും ബ​ച്ച​നും മു​മ്പി​ല്‍ ആ​ല​പി​ച്ചു. പാ​ട്ട് വ​ള​രെ​യി​ഷ്ട​മാ​യി എ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞ​ത് ജീ​വി​ത​ത്തി​ല്‍ മ​റ​ക്കാ​നാ​കാ​ത്ത സം​ഭ​വ​മാ​ണെ​ന്ന് അ​നൂ​പ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.