അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​രി അ​ന്നും ഇ​ങ്ങ​നെ ത​ന്നെ: അ​നൂ​പ് സ​ത്യ​ന്‍
Wednesday, March 18, 2020 10:54 AM IST
മോ​ഹ​ന്‍​ലാ​ലി​നെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ പ​ങ്കു​വ​ച്ച് സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ന്‍ അ​നൂ​പ് സ​ത്യ​ന്‍. അ​നൂ​പ് സം​വി​ധാ​നം ചെ​യ്ത വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ ക​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ വി​ളി​ച്ച അ​നു​ഭ​വ​ത്തി​നൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ഇ​തി​നെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്.

1993, അ​ന്തി​ക്കാ​ട്. അ​ന്ന് ഞാ​ന്‍ മൂ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്നു. ബൗ​ദ്ധി​ക വി​ഷ​യ​ങ്ങ​ളി​ല്‍ അ​ച്ഛ​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം താ​മ​സി​ക്കാ​ന്‍ വീ​ടു വി​ട്ടു​പോ​കു​വാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ച്ഛ​ന് ഇ​തൊ​രു ത​മാ​ശ​യാ​യി ആ​ണ് തോ​ന്നി​യ​ത്.

അ​ച്ഛ​ന്‍ ഉ​ട​നെ മോ​ഹ​ന്‍​ലാ​ലി​നെ വി​ളി​ച്ചു. ഫോ​ണി​ന്‍റെ റി​സീ​വ​ര്‍ എ​ന്‍റെ കൈ​യി​ല്‍ ത​ന്നി​ട്ട് മോ​ഹ​ന്‍​ലാ​ല്‍ നി​ന്നോ​ട് സം​സാ​രി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ ക​ള്ള​ച്ചി​രി​യു​മാ​യി ഞാ​ന്‍ നി​ന്നു. അ​ന്ന് അ​ദ്ദേ​ഹം ചി​രി​ച്ച ചി​രി ഞാ​ന്‍ ഇ​ന്നും ഓ​ര്‍​ക്കു​ന്നു.

2020. ഇ​ന്ന് അ​ന്തി​ക്കാ​ടി​ന് സ​മീ​പം എ​വി​ടെ​യൊ ഞാ​ന്‍ കാ​ര്‍ നി​ര്‍​ത്തി. ഞ​ങ്ങ​ള്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു. എ​ന്‍റെ സി​നി​മ അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​യെ​ന്ന് പ​റ​ഞ്ഞു. ഞാ​ന്‍ ചി​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​രി ഇ​ന്നും അ​ങ്ങ​നെ ത​ന്നെ. അ​നൂ​പ് കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.