അ​ങ്ങാ​ടി സി​നി​മ​യ്ക്കു 40 വ​യ​സ്...
Thursday, April 23, 2020 1:25 PM IST
മ​ല​യാ​ള സി​നി​മ​യി​ല്‍ സു​വ​ര്‍​ണ ച​രി​ത്ര​മെ​ഴു​തി​യ ചി​ത്ര​മാ​ണ് അ​ങ്ങാ​ടി. അ​ന്നു​വ​രെ​യു​ണ്ടാ​യി​രു​ന്ന എ​ല്ലാ റെ​ക്കോ​ര്‍​ഡു​ക​ളും ഭേ​ദിച്ച് 125 ദി​വ​സ​മാ​ണ് ചി​ത്രം പ്ര​ദ​ര്‍​ശ​ന വി​ജ​യം നേ​ടി​യ​ത്. ഇ​ന്നും ജ​ന​കീ​യ സി​നി​മ എ​ന്ന വി​ശേ​ഷ​ണ​വും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

ഐ.​വി. ശ​ശി സം​വി​ധാ​നം ചെ​യ്തു 1980 ഏ​പ്രി​ല്‍ 18-നാ​ണ് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തു​ന്ന​ത്. ടി.​ദാ​മോ​ദ​ര​ന്‍ മാ​ഷ് തി​ര​ക്ക​ഥ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ല്‍ ജ​യ​ന്‍, സീ​മ, ജോ​സ്, ശ​ങ്ക​രാ​ടി, രാ​ഘ​വ​ന്‍, പ്ര​താ​പ​ച​ന്ദ്ര​ന്‍, അം​ബി​ക, ബാ​ല​ന്‍ കെ. ​നാ​യ​ര്‍, കു​തി​ര​വ​ട്ടം പ​പ്പു തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര​യി​ലാ​ണ് ഒ​രു​ങ്ങി​യ​ത്.

ഇ​ന്നും മ​ല​യാ​ളി​ക​ള്‍ മ​റ​ക്കാ​ത്ത ഗാ​ന​ങ്ങ​ളും ചി​ത്ര​ത്തിന്‍റെ ആ​ക​ര്‍​ഷ​ണ ഘ​ട​ക​മാ​യി​രു​ന്നു. ബി​ച്ചു തി​രു​മ​ല ര​ച​ന ഒ​രു​ക്കി ശ്യാം ​സം​ഗീ​തം പ​ക​ര്‍​ന്ന ചി​ത്ര​ത്തി​ലെ എ​ല്ലാ പാ​ട്ടു​ക​ളും അ​ന്നു ഹി​റ്റ് ചാ​ര്‍​ട്ടി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു.

സം​വി​ധാ​യ​ക​ന്‍ ഐ.​വി. ശ​ശി​യു​ടേ​യും നാ​യ​ക​നാ​യ ജ​യ​ന്‍റെ​യും ന​ടി സീ​മ​യു​ടേ​യും അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി അ​ങ്ങാ​ടി മാ​റി. ചി​ത്ര​ത്തി​ലെ "വി ​ആ​ര്‍ നോ​ട് ബെ​ഗേ​ഴ്സ്...' എ​ന്ന ജ​യ​ന്‍റെ ഡ​യ​ലോ​ഗ് ഇ​ന്നും കൈയടി നേ​ടു​ന്ന​താ​ണ്.



ക​രു​ത്തു​റ്റ പു​രു​ഷ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ജ​യ​ന്‍ മാ​റു​ക​യാ​യി​രു​ന്നു ഈ ​ചി​ത്ര​ത്തി​ലൂ​ടെ. അ​ങ്ങാ​ടി റി​ലീ​സാ​യ ഇ​തേവ​ര്‍​ഷം ത​ന്നെ​യാ​ണ് ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ ഷൂ​ട്ടിം​ഗി​നി​ട​യി​ല്‍ ഉ​ണ്ടാ​യ ഹെ​ലി​കോ​പ്റ്റർ അ​പ​ക​ട​ത്തി​ല്‍ ജ​യ​ന്‍ മ​ര​ണ​മ​ട​ഞ്ഞ​തും.

പ്രേം ​ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.