അല്ലുവിന്‍റെ പ്രതിഫലം 35 കോടി
Thursday, June 25, 2020 7:22 PM IST
തെ​ലു​ങ്കി​ൽ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ലും അ​ല്ലു അ​ർ​ജു​ന് ആ​രാ​ധ​ക​രേ​റെ​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ മ​ല്ലു അ​ർ​ജു​ൻ എ​ന്നൊ​രു വി​ളി​പ്പേ​രും ക​ക്ഷി​ക്കു​ണ്ട്. അ​ല്ലു അ​ർ​ജു​നെ​പ്പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ​ക്ക് മ​ലയാളികളും കാ​തോ​ർ​ക്കാ​റു​ണ്ട്. ഇ​പ്പോ​ൾ അ​ല്ലു​വി​ന്‍റെ പ്ര​തി​ഫ​ല​ത്തു​ക​യെ​ക്കു​റി​ച്ചാ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ.

പു​തി​യ ചി​ത്ര​മാ​യ ‘പു​ഷ്പ’​യി​ൽ അ​ല്ലു അ​ർ​ജു​ൻ വാ​ങ്ങു​ന്ന തു​ക​യാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​രെ അ​ന്പ​രപ്പി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ ഗെ​റ്റ​പ്പി​ൽ എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി 35 കോ​ടി രൂ​പ​ അ​ല്ലു അ​ർ​ജു​ൻ പ്ര​തി​ഫ​ലം വാ​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ല്ലു​വി​ന്‍റേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം അ​ല വൈ​കു​ണ്ഠ​പു​ര​മ​ലു വ​ൻ ഹി​റ്റാ​യി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ന് വേ​ണ്ടി 25 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​ല്ലു അ​ർ​ജു​ൻ വാ​ങ്ങി​യ പ്ര​തി​ഫ​ലം. പു​ഷ്പ​യു​ടെ ചി​ത്രീ​ക​ര​ണം കേ​ര​ള​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദി​ലെ അ​ന്ന​പൂ​ർ​ണ സ്റ്റു​ഡി​യോ​യി​ൽ വെ​ച്ച് ഓ​ഗ്സ്റ്റി​ൽ സി​നി​മ​യു​ടെ ബാ​ക്കി ചി​ത്രീ​ക​ര​ണം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.