അ​ല്ലു​വി​നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ ആ ​മ​ല​യാ​ളി താ​രം
Monday, January 3, 2022 2:25 PM IST
തെ​ലു​ങ്ക് യു​വ​താ​രം അ​ല്ലു​അ​ർ​ജു​ൻ നാ​യ​ക​നാ​യ ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം പു​ഷ്പ മി​ക​ച്ച അ​ഭി​പ്രാ​യ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ അ​ല്ലു​വി​നൊ​പ്പം പ്ര​ശം​സ നേ​ടു​ന്ന​ത് മ​ല​യാ​ളി താ​രം ഫ​ഹ​ദ് ഫാ​സി​ലാ​ണ്. വി​ല്ല​ൻ വേ​ഷ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഫ​ഹ​ദി​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പ്ര​മു​ഖ​ർ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​പ്പോ​ഴി​താ ഫ​ഹ​ദി​നെ വാ​നോ​ളം പു​ക​ഴ്ത്തി അ​ല്ലു അ​ർ​ജു​ൻ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഫ​ഹ​ദ് ഒ​രു അ​സാ​മാ​ന്യ ന​ട​നാ​ണെ​ന്നും രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും അ​ല്ലു അ​ഭി​പ്രാ​യ​പ്പെ​ട്ടു.



"ഇ​തൊ​രു സാ​ധാ​ര​ണ വി​ല്ല​ൻ വേ​ഷ​മ​ല്ല. അ​തു കൊ​ണ്ടു​ത​ന്നെ ഒ​രു മി​ക​ച്ച ന​ട​നെ ആ ​വേ​ഷം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യി​രു​ന്നു. ഫ​ഹ​ദി​നെ പോ​ലെ സ്റ്റാ​ർ വാ​ല്യു​വും ഒ​പ്പം അ​ഭി​ന​യ​മി​ക​വു​മു​ള്ള ഒ​രാ​ളെ​യാ​ണ് ഞ​ങ്ങ​ളും തേ​ടി​യി​രു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് ഫ​ഹ​ദി​നോ​ടു പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന​ത് ഇ​ഷ്ട​മാ​യി, ചെ​യ്യാ​മെ​ന്നു സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.'- അ​ല്ലു പ​റ​യു​ന്നു.

ഫ​ഹ​ദി​നൊ​പ്പം അ​ഭി​ന​യി​ക്കു​ക​യെ​ന്ന​ത് ത​ന്നെ സം​ബ​ന്ധി​ച്ചു മി​ക​ച്ച അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന​ത് നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ച​ത് സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്നു​വെ​ന്നും അ​ല്ലു കൂ​ട്ടി​ച്ചേ​ർ​ത്തു. ഫ​ഹ​ദി​ന്‍റെ രീ​തി​ക​ൾ ത​ന്നെ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചു​വെ​ന്നും പ്രോം​പ്റ്റ് ചെ​യ്ത് അ​ഭി​ന​യി​ക്കു​ന്ന രീ​തി അ​ദ്ദേ​ഹം സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്ന​ത് ഏ​റെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും അ​ല്ലു അ​ർ​ജു​ൻ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.