ഷെയിൻ നിഗം വിഷയം പരിഹരിച്ചെന്ന് മോഹൻലാൽ
Friday, January 10, 2020 10:06 AM IST
നടൻ ഷെയിൻ നിഗമിന്റെ വിലക്ക് നീങ്ങുന്നു. ഷെയിൻ നിഗം വിഷയം പരിഹരിച്ചെന്ന് മോഹൻലാൽ അറിയിച്ചു. നിർത്തിവച്ച ഷെയിൻ ചിത്രങ്ങൾ ഉടൻ പുനരാരംഭിക്കും. നിർമാതാക്കളുമായി സംസാരിച്ച് പ്രശ്നം തീർപ്പാക്കുമെന്ന് മോഹൻലാൽ പറഞ്ഞു.
ഉല്ലാസത്തിന്റെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കാൻ ഷെയിന് അമ്മ നിർദേശം നൽകി. മുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ അമ്മ ഭാരവാഹികൾ നിർമാതാക്കളെ അറിയിക്കും. അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.