ആന്റണി വർഗീസിന്റെ അജഗജാന്തരം: ചിത്രീകരണം പൂർത്തിയായി
Wednesday, January 22, 2020 3:06 PM IST
സ്വാതന്ത്രം അർദ്ധരാത്രിയിൽ എന്ന സിനിമയ്ക്ക് ശേഷം ആന്റണി വർഗീസ്, ടിനു പാപ്പച്ചൻ കൂട്ടുകെട്ടിലൊരുങ്ങുന്ന അജഗജാന്തരം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ത്രില്ലർ ഗണത്തിലൊരുക്കുന്ന സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ്.
ചെമ്പൻ വിനോദ്, അർജുൻ അശോക്, സാബു മോൻ, സുധി കോപ്പ, ലുക്ക്മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വർഗീസ്, വിനീത് വിശ്വം, രാജേഷ് ശർമ, ടിറ്റോ വിത്സണ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.