"തൃ​ശൂ​ർ പൂ​ര'​ത്തിനിടെ ജ​യ​സൂ​ര്യ​യ്ക്ക് പ​രി​ക്ക്
Saturday, September 7, 2019 11:56 AM IST
ന​ട​ൻ ജ​യ​സൂ​ര്യ​യ്ക്ക് പ​രി​ക്ക്. രാ​ജേ​ഷ് മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന തൃ​ശൂ​ർ​പൂ​രം എ​ന്ന സി​നി​മ​യി​ലെ സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ത​ല​ചു​റ്റി നി​ല​ത്ത് വീ​ണ താ​ര​ത്തി​ന്‍റെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

താ​ര​ത്തെ ഉ​ട​ൻ ത​ന്നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ തൃ​ശൂ​ർ​പൂ​ര​ത്തി​ന് പൂ​ര​പ്പ​റ​മ്പി​ൽ വ​ച്ചാ​ണ് സി​നി​മ പ്ര​ഖ്യാ​പി​ച്ച​ത്. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ വി.​പി. സ​ത്യ​ന്‍റെ ജീ​വി​തം പ​റ​ഞ്ഞ ക്യാ​പ്റ്റ​ൻ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യും താ​ര​ത്തി​ന് പ​രി​ക്കേ​റ്റി​രു​ന്നു. അ​ന്ന കാ​ലി​നാ​ണ് പ​രി​ക്ക് സം​ഭ​വി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.