സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ ഉയർന്ന മോശം കമന്റിന് കിടുക്കൻ മറുപടിയുമായി ഗായിക അഭയ ഹിരണ്മയി. മോശം കമന്റിട്ടയാളുടെ സ്ക്രീന്‍ ഷോട്ട് ഉൾപ്പെടെ പങ്കുവച്ചു കൊണ്ടാണ് അഭയ പ്രതികരിച്ചിരിക്കുന്നത്.
‘സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പ മാര്‍ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്ക്കാന് ഇതൊക്കെതന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ...’ എന്നാണ് ഒരാള്‍ അഭയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഈ കമന്റിനാണ് അഭയ ഹിരണ്മയി മറുപടിയുമായി രംഗത്ത് വന്നത്.
അഭയയുടെ മറുപടി ഇങ്ങനെ: "സ്ത്രീകള്‍ക്ക് വഴി പിഴയ്ക്കാനുള്ള മാര്‍ഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റെ പാട്ടും ഡ്രസും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ അപഗ്രഥിച്ചു വിശകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകള്‍ അപഗ്രഥനം നടത്തി വിമര്ശിക്കാനുമുള്ളതാണ്.
കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയും മുഴുവന്‍ സാംസ്കാരിക ഉന്നമനം അദ്ദേഹത്തില്‍ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില് അതു തീര്‍ത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും. '
പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധിപ്പേരാണ് അഭയയെ പിന്തുണച്ച് രംഗത്തെത്തുന്നത്. വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, മോശം കമന്റിട്ടയാളെ പിന്തുണച്ചും ചിലർ രംഗത്ത് വന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.