കോസ്റ്റ് ഗാർഡിൽ 170 അസിസ്റ്റന്റ് കമൻഡാന്റ്
Saturday, July 19, 2025 3:03 PM IST
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ 170അസിസ്റ്റന്റ് കമൻഡാന്റ് (ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ) ഒഴിവ്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) ബ്രാഞ്ചുകളിലാണ് ഒഴിവ്. പുരുഷന്മാർക്കാണ് അവസരം. ജൂലൈ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം: ജനറൽ ഡ്യൂട്ടി: ബിരുദം. പ്ലസ്ടു/തത്തുല്യപരീക്ഷയിൽ കണക്കും ഫിസിക്സും പഠിച്ചിരിക്കണം. (ഡിപ്ലോമയ്ക്കുശേഷം ബിരുദം നേടിയവരെയും പരിഗണിക്കും).
ടെക്നിക്കൽ (മെക്കാനിക്കൽ): നേവൽ ആർക്കിടെക്ചർ/മെക്കാനിക്കൽ/മറൈൻ/ഓട്ടമോട്ടീവ്/മെക്കട്രോണിക്സ്/ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ/മെറ്റലർജി/ഡിസൈൻ/എയ്റോനോട്ടിക്കൽ/എയ്റോസ്പേസ് എൻജിനിയറിംഗ് ബിരുദം/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത.
പ്ലസ്ടു/തത്തുല്യ പരീക്ഷയിൽ കണക്കിനും ഫിസിക്സിനുംകൂടി 55% മാർക്ക് വേണം (ഡിപ്ലോമയ്ക്കുശേഷം ബിരുദം നേടിയവരെയും പരിഗണിക്കും).
ടെക്നിക്കൽ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സസ്): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/പവർ എൻജിനിയറിംഗ്/പവർ ഇലക്ട്രോണിക്സിൽ എൻജിനിയറിംഗ് ബിരുദം/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത. (ഡിപ്ലോമയ്ക്കുശേഷം ബിരുദം നേടിയവരെയും പരിഗണിക്കും).
പ്രായം: 2125. അർഹർക്ക് ഇളവ്. ഫീസ് 300 രൂപ. പട്ടികവിഭാഗക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.
https://joinindiancoastguard.cdac.in