ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
Saturday, June 28, 2025 1:38 PM IST
വിവിധ കന്റോൺമെന്റിനും മിലിട്ടറി സ്റ്റേഷനും കീഴിലെ ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാം. ഓൺലൈനായി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
തസ്തികകൾ: പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോംസയൻസ്, മാത്സ്, ഫൈൻ ആർട്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്,
കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ എജ്യുക്കേഷൻ), ടിജിടി (സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യൽ സ്റ്റഡീസ്, മാത്സ്, സയൻസ്, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ), പിആർടി (ഫിസിക്കൽ എജ്യുക്കേഷൻ).
വിശദവിവരങ്ങൾക്ക്: www.awesindia.com