പാ​ന്പു​ക​ളു​ടെ കൂ​ടെ പെ​ൺ​കു​ട്ടി​ക്കു സു​ഖ​നി​ദ്ര!
Monday, February 5, 2024 3:17 PM IST
പാ​ന്പ് എ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ ആ​ളു​ക​ൾ​ക്കു ഭ​യ​മാ​ണ്. അ​പ്പോ​ൾ പാ​ന്പു​ക​ളു​ടെ കൂ​ടെ കി​ട​ന്നു​റ​ങ്ങു​ന്ന പെ​ൺ​കു​ട്ടി​യെ ക​ണ്ടാ​ലോ? അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ടു​ത്തി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

ഒ​ന്നി​ലേ​റെ പാ​ന്പു​ക​ളു​ടെ കൂ​ടെ ഒ​രു പെ​ൺ​കു​ട്ടി ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​താ​ണു വീ​ഡി​യോ​യി​ലെ ഉ​ള്ള​ട​ക്കം. പാ​ന്പു​ക​ളെ കെ​ട്ടി​പ്പി​ടി​ച്ചാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ അ​ർ​ധ​മ​യ​ക്കം.

കാ​ഴ്ച​ക്കാ​രി​ൽ ഈ ​ദൃ​ശ്യം ഭീ​തി പ​ര​ത്തി​യെ​ങ്കി​ലും പെ​ൺ​കു​ട്ടി​ക്കി​തു പ​തി​വു പ​രി​പാ​ടി​യാ​ണെ​ന്നാ​ണു പോ​സ്റ്റി​ൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്.



പ​ക്ഷേ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണു വീ​ഡി​യോ​ക്കു ല​ഭി​ച്ച​ത്. പാ​ന്പു​ക​ൾ​പോ​ലെ​യു​ള്ള ജീ​വി​ക​ളെ വീ​ടു​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​തു​ത​ന്നെ അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​വ​യ്ക്കൊ​പ്പം ക​ഴി​യാ​ൻ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ഏ​റെ​യു​മു​ണ്ടാ​യ​ത്.

സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്നു വീ​ഡി​യോ പ​ങ്കു​വ​ച്ച​യാ​ൾ വ്യ​ക്ത​മാ​ക്കി​യി​ല്ല. ഇ​ന്ത്യ​യി​ൽ പാ​ന്പി​നെ വ​ള​ർ​ത്താ​ൻ നി​യ​മ​പ​ര​മാ​യി അ​നു​വാ​ദ​മി​ല്ല. പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​തും കൊ​ല്ലു​ന്ന​തും ഇ​റ​ച്ചി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും രാ​ജ്യ​ത്തു കു​റ്റ​ക​ര​മാ​ണ്.

എ​ന്നാ​ൽ, ചി​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പാ​ന്പു​ക​ളെ വീ​ടു​ക​ളി​ൽ വ​ള​ർ​ത്താ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ടു താ​നും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.