3600 വ​ര്‍​ഷം മു​ൻ​പും സ്തീ​ക​ൾ ലി​പ്സ്റ്റി​ക് ഇ​ട്ടി​രു​ന്നു..!
Tuesday, March 5, 2024 10:13 AM IST
ആ​ധു​നി​ക​കാ​ല​ത്തെ സൗ​ന്ദ​ര്യ​വ​ർ​ധ​ക​വ​സ്തു​വാ​ണു ലി​പ്സ്റ്റി​ക് എ​ന്നു ക​രു​തി​യി​ട്ടു​ള്ള​വ​ർ തി​രു​ത്തു​ക. 3600 വ​ര്‍​ഷം മു​ൻ​പേ ലി​പ്സ്റ്റി​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു പു​രാ​വ​സ്തു​ഗ​വേ​ഷ​ര്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. ഇ​തി​നു​ള്ള തെ​ളി​വ് ല​ഭി​ച്ച​താ​ക​ട്ടെ ഒ​രു ശ്മ​ശാ​ന​ത്തി​ല്‍​നി​ന്നും. ഇ​റാ​നി​ലെ ജി​റോ​ഫ്റ്റ് മേ​ഖ​ല​യി​ലെ ഒ​രു പു​രാ​ത​ന ശ്മ​ശാ​ന​ത്തി​ൽ​നി​ന്നാ​ണു ലി​പ്സ്റ്റി​ക്കി​നോ​ട് സാ​മ്യ​മു​ള്ള സൗ​ന്ദ​ര്യ​വ​ർ​ധ​ക പ​ദാ​ർ​ഥം അ​ട​ങ്ങി​യ ചെ​റി​യൊ​രു ക്ലോ​റൈ​റ്റ് കു​പ്പി ല​ഭി​ച്ച​ത്.
ആ​ധു​നി​ക ലി​പ്സ്റ്റി​ക് ട്യൂ​ബു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണു കു​പ്പി​യു​ടെ മെ​ലി​ഞ്ഞ രൂ​പ​ക​ൽ​പ്പ​ന. പു​രാ​ത​ന ഈ​ജി​പ്ഷ്യ​ൻ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ കു​പ്പി​യി​ൽ കാ​ണാം. ലി​പ്സ്റ്റി​ക്കി​ൽ ഹെ​മ​റ്റൈ​റ്റ് പോ​ലു​ള്ള ധാ​തു​ക്ക​ൾ​ക്കു പു​റ​മേ പ്ലാ​ന്‍റ് മെ​ഴു​ക്, മ​റ്റ് ജൈ​വ പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ട്. ഇ​രു​ണ്ട ക​ടും ചു​വ​പ്പു നി​റ​ത്തി​ലു​ള്ള ഈ ​വ​സ്തു ബി​സി 2000-1600 ഇ​ട​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ.
സ​യ​ന്‍റി​ഫി​ക് റി​പ്പോ​ർ​ട്ട് ജേ​ണ​ലി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ളു​ണ്ട്. പു​രാ​ത​ന കാ​ല​ത്ത് സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ​ക്കാ​യി സ​ങ്കീ​ർ​ണ​മാ​യ ബ്രാ​ൻ​ഡിം​ഗ്, പാ​ക്കേ​ജിം​ഗ് ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ പു​തി​യ ക​ണ്ടെ​ത്ത​ൽ ന​ൽ​കു​ന്നു​ണ്ടെ​ന്നു പാ​ദു​വ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ മാ​സി​മോ വി​ഡേ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.