"ഒ​രു വി​ട്ടു​വീ​ഴ്ച​യും ഇ​ല്ല, യു​ദ്ധം മാ​ത്രം'; വാ​ഹ​ന​ത്തി​ലെ വേ​റി​ട്ട വാ​ച​കം
Friday, March 15, 2024 11:07 AM IST
ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ പി​ന്നി​ലും മ​ഡ് ഗാ​ര്‍​ഡി​ലു​മൊ​ക്കെ ര​സ​ക​ര​മാ​യ വാ​ച​ക​ങ്ങ​ള്‍ ന​മു​ക്ക് കാ​ണാ​ന്‍ ക​ഴി​യും, "ഈ ​പാ​വം പൊ​യ്‌​ക്കോ​ട്ടെ', "മു​ട്ട​ല്ലെ പൊ​യ്‌​ക്കോ​ളം' എ​ന്നി​ങ്ങ​നെ നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യും. ചി​ല ക്രി​യേ​റ്റീ​വ് എ​ഴു​ത്തു​ക​ള്‍ വാ​യ​ന​ക്കാ​ര​നെ അ​ദ്ഭു​ത​പ്പെ​ടു​ത്തുകതന്നെ ചെയ്യും.

ഇ​പ്പോ​ഴി​താ ബം​ഗ​ളൂ​രു​വി​ലെ ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ണ്ട വാ​ക്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. "ഒ​രു വി​ട്ടു​വീ​ഴ്ച​യും ഇ​ല്ല, യു​ദ്ധം മാ​ത്രം' എ​ന്നാ​ണ് ഈ ​ഓ​ട്ടോ​യു​ടെ പി​ന്നി​ല്‍ കു​റി​ച്ചി​രു​ന്ന​ത്.

വേ​റി​ട്ട ഈ ​വാ​ച​കം പ​ല അ​ര്‍​ഥ​ത്തി​ലേ​ക്കും മാ​റ്റാ​ന്‍ ക​ഴി​യും. ഏ​റ്റ​വും തി​ര​ക്കു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ ബം​ഗ​ളൂ​രു​വി​ല്‍ ട്രാ​ഫി​ക് ജാ​മി​നോ​ട് സ​ന്ധിചെ​യ്യാ​തെ ഓ​ടി സ​വാ​രി​ക്കാ​ര​നെ സ​മ​യ​ത്ത് എ​ത്തി​ക്കാ​ന്‍ പ്ര​യ​ത്‌​നി​ക്കും എ​ന്ന അ​ര്‍​ഥ​ത്തി​ലാ​ണ് പ​ല​രും ഈ ​വാ​ച​ക​ത്തെ കാ​ണു​ന്ന​ത്.

ചി​ല​ര്‍ ഇ​തി​നെ ആ​ളു​ക​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കാ​ന്‍ മ​ടി​യി​ല്ല എ​ന്ന രീ​തി​യി​ല്‍ കാ​ണു​ന്നു. അ​വ​ര്‍ ഈ ​വാ​ച​ക​ത്തെ വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്യു​ന്നു. അ​ക്ഷ​ത് ത​ക് എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് ചി​ത്രം എ​ക്സി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്. ചി​ത്രം വൈ​റ​ലാ​യ​തോ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ടി​ക്കു​റി​പ്പു​ക​ള്‍ തി​ര​യു​ക​യാ​ണ് പ​ല​രുമിപ്പോൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.