ആ ​ഇ​ന്ത്യ​ക്കാ​ര​ന്‍ മ​ല​യാ​ളി​യാ​ണ്...
Thursday, March 14, 2024 5:11 PM IST
ദു​ബാ​യി ഇ​ൻ​ഫ്ലു​വ​ൻ​സ​ര്‍ അ​ല്‍ റ​ഫേ​ലോ ക​ഴി​ഞ്ഞദി​വ​സം പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ സൈ​ബ​ര്‍​ലോ​ക​ത്ത് ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്. ഈ​ജി​പ്ഷ്യ​ന്‍ താ​ള​വാ​ദ്യ​മാ​യ ദ​ര്‍​ബൂ​ക്ക ഡ്ര​മി​ല്‍ താ​ള​മി​ടാ​ന്‍ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ് വീ​ഡി​യോ.

അ​ല്‍ റ​ഫേ​ലോ​യു​ടെ ഭൂ​രി​പ​ക്ഷം വീ​ഡി​യോ​ക​ളി​ലും ഈ ​വെ​ല്ലു​വി​ളി​യാ​ണ്. പ​ല​പ്പോ​ഴും ഇ​ര​യാ​കു​ന്ന​ത് ഇ​ന്ത്യ​ക്കാ​രും. ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​ധി​കം പ​രി​ച​യ​മി​ല്ലാ​ത്ത ദ​ര്‍​ബൂ​ക്ക​യി​ല്‍ താ​ളം​പി​ടി​ക്കു​ക​യെ​ന്ന​ത് ശ്ര​മ​ക​ര​മാ​യ കാ​ര്യ​മാ​ണ്. പ​രാ​ജ​യ​മാ​യി​രി​ക്കും ഫ​ലം.

വൈ​റ​ല്‍ വീ​ഡി​യോ​യി​ല്‍ ബു​ര്‍​ജ് ഖ​ലീ​ഫ​യ്ക്ക് സ​മീ​പം നി​ന്ന ആ​ളോ​ട് എ​വി​ടെ​നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് റ​ഫേ​ലോ ചോ​ദി​ക്കു​ന്നു. ഇ​ന്ത്യ​യെ​ന്ന് പ​റ​യു​മ്പോ​ള്‍ പു​ച്ഛ​വും വി​ജ​യ​വും ക​ല​ർ​ന്ന ഭാ​വ​ത്തി​ല്‍ ദ​ര്‍​ബൂ​ക്ക​യി​ല്‍ താ​ള​മി​ട്ടു​കൊ​ണ്ട് ഇ​ന്ത്യ​ക്കാ​ര​നോ​ട് താ​ള​മി​ടാ​ന്‍ വെ​ല്ലു​വി​ളി​ക്കു​ന്നു.

എ​ന്നാ​ല്‍ റ​ഫേ​ലോ​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ആ ​ഇ​ന്ത്യ​ക്കാ​ര​ന്‍ ദ​ര്‍​ബൂ​ക്ക​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ താ​ള​മി​ടു​ന്നു. കാ​ണു​ന്ന ഒ​രോ ഇ​ന്ത്യ​ക്കാ​ര​നും രോ​മാ​ഞ്ച​മു​ണ്ടാ​ക്കു​ന്നു വീ​ഡി​യോ. ര​ണ്ടു ദി​വ​സം കൊ​ണ്ട് 60 മി​ല്യ​ണ്‍ ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്.

അ​റ​ബി​യെ മ​ല​ർ​ത്തി​യ​ടി​ച്ച് ഇ​ന്ത്യ​ക്കാ​രു​ടെ അ​ഭി​മാ​നം കാ​ക്കുകയെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ​ൻ സൈ​ബ​ർ ലോ​കം ഈ ​വീ​ഡി​യോ കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് വ്യൂ​സും ഷെ​യ​റും കു​ത്ത​നെ കൂ​ടു​ന്ന​ത്. റ​ഫേ​ലോ ചെ​യ്ത വീ​ഡി​യോ​ക​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം വ്യൂ​സ് ഉ​ള്ള​തും ഈ ​വീ​ഡി​യോ​ക്കാ​ണ്.

റ​ഫേ​ലോ​യു​ടെ വെ​ല്ലു​വി​ളി​ക്ക് ചു​ട്ട​മ​റു​പ​ടി ന​ല്‍​കി​യ ആ ​ഇ​ന്ത്യ​ക്കാ​ര​ന്‍ ഒ​രു മ​ല​യാ​ളി​യാ​ണ്. ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി അ​തു​ല്‍ ചി​ന്തു​രാ​ജാ​ണ് ഈ ​മി​ടു​ക്ക​ന്‍. അ​തു​ല്‍ വി​സി​റ്റിം​ഗ് വി​സ​യി​ല്‍ ദു​ബാ​യി കാ​ണാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു.

അ​തി​നി​ടെ​യാ​ണ് റ​ഫേ​ലോ​യെ കാ​ണു​ന്ന​ത്. സം​ഗീ​ത കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച് വ​ള​ര്‍​ന്ന അ​തു​ല്‍ ഡ്രം​സ് വാ​യ​ന​യി​ല്‍ വി​ദ​ഗ്ധ​നാ​ണ്. സം​ഗീ​ത പ​രി​പാ​ടി​ക​ളി​ല്‍ ഡ്രം​സ് വാ​യി​ക്കു​വാ​ന്‍ പോ​കു​ന്ന അ​തു​ല്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ജാ​സ് ഡ്രം​സി​ല്‍ ഒ​ന്നാ​സ്ഥ​ന​വും നേ​ടി​യി​ട്ടു​ണ്ട്.

ഡ്രം​സി​ന് പു​റ​മേ ദ​ര്‍​ബൂ​ക്ക, ത​ബ​ല, ചെ​ണ്ട, കീ ​ബോ​ര്‍​ഡ്, ഗി​ത്താ​ർ എ​ന്നി​വ​യും വ​ശ​മു​ണ്ട്. ഗ​ന്ധ​ര്‍​വ്വ സ്‌​കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക് എ​ന്ന സം​ഗീ​ത സ്‌​കൂ​ള്‍ ന​ട​ത്തു​ന്ന പി​ന്ന​ണി​ഗാ​യ​ക​രാ​യ ചി​ന്തു​രാ​ജി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ് അ​തു​ൽ.

അ​നി​യ​ൻ അ​ഭി​ൽ വെ​സ്റ്റേ​ൺ ഡാ​ൻ​സ​റാ​ണ്. ഡി​ഗ്രി പ​ഠ​നം ക​ഴി​ഞ്ഞ് വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ന്‍ നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദു​ബാ​യി സ​ന്ദ​ര്‍​ശ​ന​വും ഈ ​വൈ​റ​ലാ​ക​ലും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.