രാ​മ​വി​ഗ്ര​ഹം പു​ഞ്ചി​രി​ക്കു​ന്നു, ക​ണ്ണു​ക​ൾ ചി​മ്മു​ന്നു; എ​ഐ വീ​ഡി​യോ
Wednesday, January 24, 2024 12:16 PM IST
അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ ദി​വ​സ​ങ്ങ​ളാ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്രാ​ണ​പ്ര​തി​ഷ്ഠ​യ്ക്കു​ശേ​ഷം കഴിഞ്ഞദിവസം ക്ഷേ​ത്രം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തിരുന്നു.

അ​തി​നി​ടെ അ​യോ​ധ്യ​യി​ൽ പ്ര​തി​ഷ്ഠി​ച്ച ബാ​ല​ക​രാ​മ​വി​ഗ്ര​ഹ​ത്തി​ന്‍റെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ‌​സ് (എ​ഐ) വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​മ​വെ​ട്ടു​ന്ന ക​ണ്ണു​ക​ളോ​ടും പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടും കൂ​ടി​യു​ള്ള​താ​ണ് എ​ഐ വി​ഗ്ര​ഹം.

വ​ള​രെ മ​നോ​ഹ​ര​മാ​യ പു​ഞ്ചി​രി​യാ​ണ് വി​ഗ്ര​ഹ​ത്തി​ന് എ​ഐ കൊ​ടു​ത്തി​ട്ടു​ള്ള​ത്. വി​ഗ്ര​ഹ​ത്തി​ന്‍റെ ഭം​ഗി​ക്കാ​ക​ട്ടെ കോ​ട്ടം ത​ട്ടി​യി​ട്ടു​മി​ല്ല.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ഡി​യോ സൃ​ഷ്ടി​ച്ച​ത് ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​തു വ​ൻ ത​രം​ഗ​മാ​യി മാ​റി. ആ​യി​ര​ക്ക​ണ​ക്കി​നു ലൈ​ക്കു​ക​ളും ക​മ​ന്‍റു​ക​ളു​മാ​ണ് വീ​ഡി​യോ​യ്ക്കു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.