വി​ദ്യാ​ർ​ഥി​ക​ളോടുള്ള സ്നേഹം കൂടിയപ്പോൾ ഒ​രു അ​ധ്യാ​പി​ക ചെയ്തത്..!
Saturday, October 6, 2018 12:17 PM IST
വി​ദ്യാ​ർ​ഥി​ക​ളെ സ്വ​ന്തം മ​ക്ക​ളെ പോ​ലെ ക​രു​തു​ന്ന അ​ധ്യാ​പ​ക​ർ ഇ​ന്ന​ത്തെ കാ​ല​ത്ത് തീ​ർ​ത്തും വി​ര​ള​മാ​ണ്. അ​ത്ത​രം അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ഷ്ട​മെ​ന്ത​ന്ന് മ​ന​സി​ലാ​ക്കി അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം സാ​ധി​ച്ചു ന​ൽ​കും. അ​തു പോ​ലെ​യു​ള്ള ഒ​രു അ​ധ്യാ​പി​ക​യാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​കു​ന്ന​ത്.

സ​മെ​ലി​ൻ ലാ​ഫ​ന്‍റെ എ​ന്നു പേ​രു​ള്ള ഇ​വ​ർ ഫി​ലി​പ്പെ​ൻ​സി​ലെ മാ​സ്ബെ​റ്റ് സി​റ്റി​യി​ലെ ഒ​രു പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. കു​ട്ടി​ക​ളോ​ട് ഇ​വ​ർ​ക്കു​ള്ള സ്നേ​ഹം എ​ന്താ​ണെ​ന്ന് ഇ​വ​ർ പ​ഠി​പ്പി​ക്കു​ന്ന ക്ലാ​സ് മു​റി​യു​ടെ ഒ​രു ചി​ത്രം കാ​ണു​മ്പോ​ൾ മ​ന​സി​ലാ​കും.

ചു​മ​രി​ലും ഇ​രി​പ്പി​ട​ത്തി​ലും പി​ങ്ക് നി​റ​ത്തി​ലു​ള്ള പെ​യി​ന്‍റ് അ​ടി​ച്ച് വ​ർ​ണാ​ഭ​മാ​ക്കി​യി​രി​ക്കു​ന്ന ഈ ​മു​റി​യി​ൽ ഹ​ലോ കി​റ്റി​യു​ടെ സ്റ്റി​ക്ക​റു​ക​ൾ ഒ​ട്ടി​ക്കു​ക​യും പൂ​ക്ക​ളാ​ൽ അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും ഒ​രു രൂ​പ പോ​ലും സ്വീ​ക​രി​ക്കാ​തെ സ്വ​ന്തം പ​ണം മു​ട​ക്കി​യാ​ണ് സ​മെ​ലി​ൻ ക്ലാ​സ് മു​റി അ​ല​ങ്ക​രി​ച്ച​ത്. താ​ൻ പ​ഠി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മ​ന​സ് എ​ന്നും സ​ന്തോ​ഷ​മാ​യി​രി​ക്ക​ണം അ​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ഞാ​ൻ ചെ​യ്ത​തെ​ന്ന് ഈ ​അ​ധ്യാ​പി​ക പ​റ​യു​ന്നു.

ഈ ​ക്ലാ​സ് മു​റി​യു​ടെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് ചൈ​ന​യു​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ സ​മെ​ലി​ന് പ്ര​ശ​സ്തി ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​മാ​ണ് എ​നി​ക്ക് ഏ​റ്റ​വും വ​ലു​തെ​ന്നാ​ണ് സ​മെ​ലി​ൻ പ​റ​യു​ന്ന​ത്. സ​മെ​ലി​ന്‍റെ സു​ഹൃ​ത്താ​യ ഗ്ലേ ​ഫ്രാ​ൻ​കോ ബ​ക്കോ​ളോ​ഡ് എ​ന്ന യു​വ​തി​യാ​ണ് ഈ ​ക്ലാ​സ് റൂ​മി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.