ഇനി റോബട്ട് പഠിപ്പിക്കും കുഞ്ഞുപാഠങ്ങൾ
Thursday, August 30, 2018 9:35 AM IST
ചൈ​​​ന​​​യി​​​ലെ കു​​​ഞ്ഞു​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​നാ​​​യി കീ​​​കോ എ​​​ന്ന റോബട്ട്. ര​​​ണ്ട് അ​​​ടി മാ​​​ത്രം ഉ​​​യ​​​ര​​​മു​​​ള്ള ഈ ​​റോ​​ബ​​ട്ട് അ​​​റു​​​ന്നൂ​​​റു കി​​​ന്‍റ​​​ർ​​​ഗാ​​​ർ​​​ഡ​​​നു​​​ക​​​ളി​​​ൽ സേ​​വ​​നം അ​​നു​​ഷ്ഠിക്കു​​ന്നു.സ്വ​​​യം പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ​​​കീ​​​ക്കോ ക​​​ഥ​​​ക​​​ൾ പ​​​റ​​​ഞ്ഞും യു​​​ക്തി​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ ചെ​​​റി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ചും കു​​​ട്ടി​​​ക​​​ളെ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു.

കു​​​ട്ടി​​​ക​​​ൾ വേ​​​ഗം ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് കീ​​​ക്കോ​​​യു​​​ടെ രൂ​​​പം. കൈ​​​ക​​​ളി​​​ല്ല. ചെ​​​റി​​​യ ച​​​ക്ര​​​ങ്ങ​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കും. ചൈ​​​ന​​​യ്ക്ക് അ​​​ക​​​ത്തും പു​​​റ​​​ത്തും കീ​​​കോ​​​യെ വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ.

ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ റോ​​​ബട്ടു​​​ക​​​ളു​​​ള്ള രാ​​​ജ്യം ചൈ​​​ന​​​യാ​​​ണ്. സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നും പ്രാ​​​യ​​​മാ​​​യ​​​വ​​​ർ​​​ക്കു കൂ​​​ട്ടി​​​രി​​​ക്കാ​​​നും പ​​​റ്റു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള റോ​​ബ​​​ട്ടു​​​ക​​​ൾ ചൈ​​​ന വി​​​ക​​​സി​​​പ്പി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ലോ​​​ക റോ​​ബട്ടി​​​ക് കോ​​​ൺ​​​ഫ​​​റ​​​ൻസി​​​ന് ചൈ​​​ന ആ​​​തി​​ഥ്യം വ​​​ഹി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.