"സാ​റെ​ന്ന​ല്ല, രാ​ഹു​ലെ​ന്ന് വി​ളി​ക്കൂ...' വി​ദ്യാ​ർ​ഥി​ക​ളോ​ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ
"നി​ങ്ങ​ൾ​ക്കെ​ന്നെ രാ​ഹു​ൽ എ​ന്ന് വി​ളി​ച്ചു കൂ​ടെ' ചോ​ദ്യം മ​റ്റാ​രു​ടേ​തു​മ​ല്ല കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​താ​ണ്. അ​തും ഒ​രു ഓ​ഡി​റ്റോ​റി​യ​മാ​കെ തി​ങ്ങി​നി​റ​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ളോ​ട്. ആ​ദ്യ​മൊ​ക്കെ മ​ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട് വി​ദ്യാ​ർ​ഥി​ക​ൾ അ​തേ​റ്റെ​ടു​ത്തു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ചെ​ന്നൈ​യി​ലെ​ത്തി​യ രാ​ഹു​ൽ ഒ​രു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ക്ക​വേ​യാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. പ​തി​വ് കു​ർ​ത്ത​യും ജാ​ക്ക​റ്റും ഉ​പേ​ക്ഷി​ച്ച് ജീ​ൻ​സും ടീ ​ഷ​ർ​ട്ടും ധ​രി​ച്ചാ​ണ് രാ​ഹു​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ക്കാ​നെ​ത്തി​യ​ത്.

ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന തു​ക​യു​ടെ തോ​ത് വ​ള​രെ കു​റ​വാ​ണെ​ന്നും ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​ത് വ​ർ​ധി​പ്പി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ആ​റ് ശ​ത​മാ​ന​ത്തി​ന്‍റെ​യെ​ങ്കി​ലും വ​ർ​ധ​ന​വ് പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. ഫ​ണ്ട് മാ​ത്ര​മ​ല്ല പ്ര​ശ്നം. വി​ദ്യാ​ഭ്യാ​സ രം​ഗം കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​മാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ തൊ​ഴി​ൽ​മേ​ഖ​ല​യി​ലും 33 ശ​ത​മാ​നം സ്ത്രീ ​സം​വ​ര​ണം പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.