അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം തെ​രു​വി​ൽ നി​ന്ന്; വ​ഴി​വ​ക്കി​ൽ ഉ​റ​ങ്ങു​ന്ന കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ ട്രാ​ഫി​ക് പോ​ലീ​സ്
അ​ന്ത​രീ​ക്ഷ വ്യ​തി​യാ​ന​ങ്ങ​ൾ സ​ഹി​ച്ച് രാ​പ​ക​ലി​ല്ലാ​തെ ക​ർ​മ​നി​ര​ത​രാ​യ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ന​മ്മ​ൾ​ക്ക് സു​പ​രി​ചി​ത​മാ​ണ്. ഇ​പ്പോ​ഴി​ത ത​ങ്ങ​ളി​ൽ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ക്ക​പ്പു​റം തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക് അ​റി​വ് പ​ക​ർ​ന്ന് ന​ൽ​കു​വാ​നും അ​റി​യാ​മെ​ന്ന് അ​വ​ർ തെ​ളി​യി​ക്കു​ക​യാ​ണ്.

തെ​രു​വു​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​റി​വ് പ​ക​ർ​ന്ന് ന​ൽ​കു​ന്ന പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത് അ​ഹ​മ്മ​ദാ​ബാ​ദ് ട്രാ​ഫി​ക് പോ​ലീ​സാ​ണ്. പോ​ലീ​സ് പാ​ഠ​ശാ​ല​യെ​ന്നാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പേ​ര്. തെ​രു​വോ​ര​ങ്ങ​ളി​ൽ ഉ​റ​ങ്ങു​ക​യും ജീ​വി​ത മാ​ർ​ഗ​ത്തി​നാ​യി ചെ​റി​യ ജോ​ലി ചെ​യ്യു​ന്ന 200ഓ​ളം കു​ട്ടി​ക​ളെ​യാ​ണ് ഇ​വ​ർ പ​ഠി​പ്പി​ക്കു​ന്ന​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് പാ​ഠ​ശാ​ല ന​ട​ക്കു​ന്നു​ണ്ട്. ഇ​വി​ടേ​ക്ക് കു​ട്ടി​ക​ൾ​ക്ക് എ​ത്തു​വാ​ൻ സൈ​ക്കി​ൾ റി​ക്ഷ​ക​ൾ പോ​ലീ​സു​കാ​ർ ഏ​ർ​പ്പാ​ട് ചെ​യ്തി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല പ​ഠി​ക്കു​ന്ന സ​മ​യം ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും ന​ൽ​കും.

തെ​രു​വു​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളി​ൽ നി​ര​വ​ധി പേ​ർ ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​വാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം ന​ൽ​കി​യ​തി​ന് ശേ​ഷം കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കു​ന്ന ത​ല​മു​റ തെ​റ്റി​ൽ നി​ന്നും വ​ഴി​മാ​റി ന​ട​ക്കു​മെ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.