"ഞാ​ൻ ക​രു​ത്ത​യാ​യി ഇ​രി​ക്കും നീ ​എന്നോടു പ​റ​ഞ്ഞ​തു പോ​ലെ'- പ്രി​യ​ത​മ​ന്‍റെ ഓ​ർ​മ​ക​ളി​ൽ ദുഃ​ഖം ഉ​ള്ളി​ലൊ​തു​ക്കി ഇ​ൻ​താ​ൻ
Thursday, November 15, 2018 4:14 PM IST
ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന ല​യ​ണ്‍ എ​യ​ർ ഫ്ളൈ​റ്റ് 610 ഒ​റ്റ നി​മി​ഷം കൊ​ണ്ട് ക​ട​ലി​ൽ ത​ക​ർ​ന്നു വീ​ണ​പ്പോ​ൾ ഇ​ല്ലാ​താ​യ​ത് ഒ​രു​പാ​ടു പേ​രു​ടെ സ്വ​പ്ന​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും ക​ട​മ​ക​ളു​മാ​ണ്.

ഇ​പ്പോ​ഴി​ത ഒ​രു​പി​ടി ന​ല്ല ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ച് ത​ന്നോ​ട് യാ​ത്ര പ​റ​ഞ്ഞ് ഈ ​വി​മാ​ന​ത്തി​ൽ പോ​യ പ്രി​യ​ത​മ​ൻ റി​യോ ന​ൻ​ഡ പ്ര​താ​മ ഇ​നി ഒ​രി​ക്ക​ലും മ​ട​ങ്ങി വ​രി​ല്ലെ​ന്ന സ​ത്യം മ​ന​സി​നെ പ​റ​ഞ്ഞ് പ​ഠി​പ്പി​ച്ച് റി​യോ​യു​ടെ മ​ണ​വാ​ട്ടി​യാ​യി ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഇ​ൻ​താ​ൻ സ്യാരി. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​വം​ബ​ർ 11നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ 13 വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും. കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വ​ന്നെ​ത്തി​യ സു​ന്ദ​ര​ദി​നം മ​നോ​ഹ​ര​മാ​ക്കു​വാ​ൻ ത​ന്‍റെ തോ​ളോ​ടു തോ​ൾ ചേ​ർ​ന്നു നി​ൽ​ക്കേ​ണ്ടി​യി​രു​ന്ന​വ​ൻ ഇ​നി ലോ​ക​ത്തി​ല്ല എ​ന്ന യാ​ഥാ​ർ​ത്ഥ്യം ഇ​ൻ​താ​ൻ ഉ​ൾ​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

റി​യോ​യു​ടെ ഓ​ർ​മ​ക​ൾ അ​മൂ​ല്യ നി​ധി​യാ​യി മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന ഇ​ൻ​താ​ൻ, റി​യോ​യ്ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട വി​വാ​ഹ​വ​സ്ത്ര​മ​ണി​ഞ്ഞ് ന​വ​വ​ധു​വാ​യി ഒ​രു​ങ്ങി. ഈ ​ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച് ഇ​ൻ​താ​ൻ കു​റി​ച്ചു, "വാ​ക്കു​ക​ളി​ൽ എ​ന്‍റെ ദു​ഖം വി​വ​രി​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ ഞാ​ൻ ഇ​ന്ന് നി​ന​ക്കാ​യി ചി​രി​ക്കു​ന്നു. ഞാ​ൻ വി​ഷ​മി​ക്കി​ല്ല. ഞാ​ൻ ക​രു​ത്ത​യാ​യി ഇ​രി​ക്കും, നീ​യെ​ന്നോ​ട് പ​റ​ഞ്ഞ​തു പോ​ലെ'.

189 യാ​ത്ര​ക്കാ​രു​മാ​യി ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട ല​യ​ണ്‍ എ​യ​ർ ഫ്ളൈ​റ്റ് 610 ക​ട​ലി​ലാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ പോ​ലും ര​ക്ഷ​പെ​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.