ചും​ബ​നം, ആ​ശ്ലേ​ഷം, ഹ​സ്ത​ദാ​നം എന്നിവ വേ​ണ്ട; മാ​തൃ​ക​യാ​യി മ​ര​ണ​വീ​ട്ടി​ലെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍
കോ​വി​ഡ് 19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൃ​ത്യ​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വി​വാ​ഹം, ഉ​ത്സ​വം, കൂ​ട്ടം​കൂ​ടി​യ​ള്ള പ്രാ​ര്‍​ത്ഥ​ന​ക​ള്‍ തു​ട​ങ്ങി ആ​ളു​ക​ള്‍ കൂ​ടു​ന്ന ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യെ​ന്ന​ത് അ​തി​ല്‍ ചി​ല​ത് മാ​ത്ര​മാ​ണ്. ഈ ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളെ​ല്ലാം ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു​വെ​ങ്കി​ല്‍ മാ​ത്ര​മേ ഓ​രോ​രു​ത്ത​ര്‍​ക്കും ആ​രോ​ഗ്യം കൃ​ത്യ​മാ​യി സം​ര​ക്ഷി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.

ഇ​തി​ന് മാ​തൃ​ക​യാ​കു​ക​യാ​ണ് കോ​ട്ട​യം ജി​ല്ല​യി​ലെ രാ​മ​പു​ര​ത്തെ ച​ക്കാം​പു​ഴ​യി​ലു​ള്ള ഒ​രു മ​ര​ണ വീ​ട്. മ​ര​ണ വീ​ട്ടി​ല്‍ സ്വാ​ഭാ​വി​ക​മാ​യും ആ​ളു​ക​ള്‍ കൂ​ടു​മെ​ന്ന കാ​ര​ണ​ത്താ​ല്‍ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഒ​രു ബോ​ര്‍​ഡി​ല്‍ എ​ഴു​തി സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ബോ​ര്‍​ഡി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍

* സം​സ്‌​ക്കാ​ര ശു​ശ്രൂ​ഷ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ​യെ മാ​നി​ച്ച് മൃ​ ത​ശ​രീ​ര​ത്തി​ല്‍ ചും​ബി​ക്കാ​തെ പ്രാ​ര്‍​ത്ഥ​ന​യോ​ടെ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു.

* പ​ര​സ്പ​ര ഹ​സ്ത​ദാ​നം, ആ​ശ്ലേ​ഷം എ​ന്നി​വ ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​മ​ല്ലോ.

* ഇ​വി​ടെ ഹാ​ന്‍​ഡ് വാ​ഷ്, ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തെ ന​ഷ്ട​പ്പെ​ട്ട വേ​ദ​ന​യി​ലും സ​മൂ​ഹ സു​ര​ക്ഷ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി​യ കു​ടും​ബ​ത്തി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ണാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.