അലുമിനിയം ഫോയിൽ കൊണ്ട് എട്ടിന്‍റെ പണി
പ​തി​വു​പോ​ലെ കോ​ള​ജി​ൽ പോ​യി​ട്ട് ത​ന്‍റെ ഫ്ളാ​റ്റി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു ലൂ​യി​സ് ബ്ര​ഡോ​ക്ക് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ. ഫ്ളാ​റ്റി​ന്‍റെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തു​ക​ണ്ട് അ​ൽ​പ്പം സം​ശ​യ​ത്തോ​ടെ​യാ​ണ് അ​ക​ത്ത് ക​യ​റി​യ​ത്.

പ​തു​ക്കെ ത​ന്‍റെ മു​റി​യു​ടെ വാ​തി​ൽ തു​റ​ന്ന് ഉ​ള്ളി​ൽ ക​യ​റി​യ ലൂ​യി​സ് ആ ​കാ​ഴ്ച ക​ണ്ട് ഞെ​ട്ടി. ത​ന്‍റെ മു​റി​യി​ലു​ള്ള സ​ക​ല വ​സ്തു​ക്ക​ളും അ​ലു​മി​നി​യം ഫോ​യി​ലി​ൽ പൊ​തി​ഞ്ഞി​രി​ക്കു​ന്നു. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് അ​റി​യാ​തെ ത​രി​ച്ചു നി​ന്ന ലൂ​യി​സി​ന്‍റെ മു​ന്പി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന നെ​ഡ് ബാ​ർ​ലോ​യും അ​യാ​ളു​ടെ കാ​മു​കി ആ​മി​യും എ​ത്തി.

ലൂ​യി​സി​ന്‍റെ മു​റി​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ലൂ​യി​സി​നെ പ​റ്റി​ക്കു​ന്ന​തി​നാ​യി ര​ണ്ടു​പേ​രും​കൂ​ടി ഒ​പ്പി​ച്ച പ​ണി​യാ​യി​രു​ന്നു അ​ത്. ഓ​ണ്‍​ലൈ​ന​യാ​യി ക​ണ്ട ഒ​രു ത​മാ​ശ ത​ങ്ങ​ളു​ടെ കൂ​ട്ടു​കാ​ര​ന്‍റെ അ​ടു​ത്ത് പ​രീ​ക്ഷി​ച്ച് നോ​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ലൂ​യി​സി​ന് ആ​ദ്യം ദേ​ഷ്യം വ​ന്നെ​ങ്കി​ലും പി​ന്നീ​ട് ത​ണു​ത്തു.

25 ഡോ​ള​ർ മു​ട​ക്കി 18 അ​ലു​മി​നി​യം ഫോ​യി​ൽ ചു​രു​ളു​ക​ൾ വാ​ങ്ങി​യാ​ണ് നെ​ഡും ആ​മിയും​കൂ​ടി ലൂ​യി​സി​ന്‍റെ മു​റി​യി​ലെ വ​സ്തു​ക്ക​ളെ​ല്ലാം പൊ​തി​ഞ്ഞ​ത്. ക​ട്ടി​ലും ക​സേ​ര​യും ടി​വി​യും എ​ന്തി​ന് മു​റി​യി​ലെ വേ​സ്റ്റ് ബാ​സ്ക​റ്റ് വ​രെ അ​വ​ർ അ​ലു​മി​നി​യം ഫോ​യി​ലി​ൽ മൂ​ടി. മൂ​ന്നു മ​ണി​ക്കൂ​റു​കൊ​ണ്ടാ​ണ് അ​വ​ർ ഈ ​പ​ണി ഒ​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.