ചങ്ങനാശേരി : സിസ്റ്റർ ആലീസ് തോമസ് കിഴക്കേൽ എസ്എച്ച്
തിരുഹൃദയ സന്യാസിനി സമൂഹം ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രോവിൻസ് മുടിയൂർക്കര എസ്എച്ച് ജ്യോതിസ് മഠാംഗമായ സിസ്റ്റർ ആലീസ് തോമസ് കിഴക്കേൽ എസ്എച്ച് (72) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാറേൽ മഠംവക സെമിത്തേരിയിൽ.
മുണ്ടത്താനം കിഴക്കേൽ പരേതരായ തോമസ് ഏലിക്കുട്ടി ദന്പതികളുടെ മകളാണ്. പരേത മായം, കൂവപ്പള്ളി, ചേന്നങ്കരി, കണയങ്കവയൽ, ആര്യങ്കാവ്, ആർപ്പൂക്കര, അന്പൂരി, പുന്നത്തുറ, ചാരിറ്റി ഹോം, പാറേൽ, പുതുപ്പള്ളി, ജ്യോതിസ് ഭവൻ എന്നിവിടങ്ങളിൽ സുപ്പീരിയറായും പ്രവർത്തിച്ചു.
ബാലികാഭവനിലും നഴ്സറി സ്കൂളിലും സേവനമനുഷ്ഠിച്ചിരുന്നു. സഹോദരങ്ങൾ: ജോസ് ഉദയഗിരി, ജോർജുകുട്ടി കണ്ണൂർ, ബാബു തോമസ് പത്തനാട്, സാബു തോമസ് ഡൽഹി. ഫാ. ജോസഫ് കിഴക്കേൽ സിഎസ്ടി സഹോദരപുത്രനാണ്.
Other Death Announcements