ചങ്ങനാശേരി : ഫാ.ജോര്‍ജ് തേവലക്കര സിഎംഐ
സിഎംഐ തിരുവനന്തപുരം പ്രോവിന്സിലെ പുന്നപ്ര സെന്റ് ജോസഫ് കാര്‍മല്‍ ആശ്രമാംഗമായ ഫാ.ജോര്‍ജ് തേവലക്കര (88) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ടിന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ.
ചെത്തിപ്പുഴ തേവലക്കര പരേതരായ മാത്യുത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. 1964ല്‍ പൗരോഹിത്യം സ്വീകരിച്ചു. കരിക്കാട്ടൂര്‍, പുന്നപ്ര, കളിയില്‍, മുഹമ്മ, കാര്‍മല്‍ ആലപ്പുഴ, അമേരിക്ക, സൗത്ത് ആഫ്രിക്ക, കൈനകരി ചാവറ ജന്മഗൃഹം, വഴുതക്കാട് പ്രൊവിന്‍ഷ്യല്‍ ഹൗസ്, കോല്‍ക്കത്ത എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
1968മുതല്‍ ഏഴുവര്‍ഷക്കാലം ദീപിക പത്രത്തിന്റെ പരസ്യവിഭാഗം മാനേജരായിരുന്നു. സഹോദരങ്ങള്‍: കുഞ്ഞച്ചന്, മറിയമ്മ, ഏലിക്കുട്ടി, തങ്കമ്മ, ബേബി, അന്നമ്മ, ലിസമ്മ, തോമസുകുട്ടി.
Other Death Announcements