പിഴക് : അന്നക്കുട്ടി അഗസ്റ്റിൻ
മുണ്ടയ്ക്കൽ പരേതനായ എം.സി. അഗസ്റ്റിന്റെ ഭാര്യ അന്നക്കുട്ടി അഗസ്റ്റിൻ (77) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച നാലിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം പിഴക് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ.
മക്കൾ: മേരി (ടീച്ചർ ഗവ. എച്ച്എസ്എസ്, മണ്ണത്തൂർ), എലിസബത്ത് (ഡയറ്റീഷ്യൻ, ഡബ്ല്യു&സി ഹോസ്പിറ്റൽ, മട്ടാഞ്ചേരി), ആഗ്നസ് (ഇന്ത്യൻ സ്കൂൾ, മസ്കറ്റ്), അൽഫോൻസ (എസ്ജെഎൻഎച്ച്എസ്, കൊഴുവനാൽ), അഡ്വ. ജേക്കബ് അൽഫോൻസാ ദാസ് (പാലാ, അർബൻ ബാങ്ക് ഡയറ്കടർ, എകെസിസി കടനാട് ഫൊറോന സെക്രട്ടറി).
മരുമക്കൾ: പരേതനായ സിബി മാത്യു കളപ്പുരയ്ക്കൽ (കടപ്ലാമറ്റം), അഡ്വ. ജോബി ജോസ് നെടുംകല്ലേൽ (കല്ലൂർക്കാട്), സെബാസ്റ്റ്യൻ ചെറുപള്ളിൽ വൈക്കം (മസ്കറ്റ്), റ്റോബിൻ കെ. അലക്സ് കണ്ടനാട് (ടീച്ചർ, സെന്റ് തോമസ് എച്ച്എസ്എസ്, പാലാ, കേരള കോൺഗ്രസ്എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ), എൽസാ ബോസ്കോ പുൽപ്പറന്പിൽ (തൊടുപുഴ).
മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.