പെരുമ്പാവൂർ : ഫാ. ബ്രൂണോ പഴൂപറമ്പിൽ സിഎസ്ടി
ചെറുപുഷ്പം സന്ന്യാസ സമൂഹം ക്രിസ്തു ജ്യോതി പഞ്ചാബ് രാജസ്ഥാൻ പ്രൊവിൻസ് അംഗവുമായ ഫാ. ബ്രൂണോ പഴൂപറമ്പിൽ സിഎസ്ടി (88) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രണ്ടിനു ആലുവ ലിറ്റിൽ ഫ്ലവർ മേജർ സെമിനാരിയിൽ.
കോതനല്ലൂർ പഴൂപറമ്പിൽ പരേതരായ ജോബ് അന്നമ്മ ദന്പതികളുടെ മകനാണ്. 1964 ഡിസംബർ ഒന്നിനു പൗരോഹിത്യം സ്വീകരിച്ചു.
1969 മുതൽ ഭോപ്പാൽ മിഷനിൽ പ്രവർത്തിച്ച അച്ചൻ 1973 മുതൽ പഞ്ചാബിലെ അബോർ, മുക്സർ, ഫരീദ്കോട്ട്, മോ, മക്കു, മലോട്ട് എന്നിവിടങ്ങളിൽ 50 വർഷങ്ങൾ സേവനം ചെയ്ത ശേഷം പെരുമ്പാവൂർ മുടിക്കലിലുള്ള ക്രിസ്തു ജ്യോതി മിഷൻ ഭവനിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സഹോദരങ്ങൾ: പി. ജെ. വർക്കി, സിസ്റ്റർ ജസ്റ്റിൻ സിഎസ്എൻ, പി. ജെ. ജോസ്, പരേതരായ തോമസ്, ഏലിക്കുട്ടി, മറിയക്കുട്ടി. മൃതദേഹം ബുധനാഴ്ച രാവിലെ ഏഴുമുതൽ 12.30 വരെ പെരുമ്പാവൂർ മുടിക്കൽ ക്രിസ്തു ജ്യോതി മിഷൻ ഭവൻ പൊതു ദർശനതിനു വയ്ക്കും.
Other Death Announcements