കോട്ടയം : ഫാ. ആന്റണി കനകമംഗലം
വിജയപുരം രൂപതാംഗമായ ഫാ.ആന്റണി കനകമംഗലം (77) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 2.30ന് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തേക്കെത്തേചേരിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊല്ലം പടപ്പക്കര സെന്റ് ജോസഫ്സ് പള്ളിയിൽ.
കൊല്ലം പടപ്പക്കര കനകമംഗലം യോഹന്നാന് സാറ ദമ്പതികളുടെ മകനാണ്. മൂന്നാര്‍, കുന്നന്താനം, വടവാതൂര്‍, വണ്ടിപ്പെരിയാര്‍, പാമ്പനാര്‍, കുട്ടിക്കാനം, ചീന്തലാര്‍, ശാന്തന്‍പാറ, തിരുവല്ല, കുമരകം, നെടുമുടി, പൂവം എന്നിവിടങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു.
വിമലഗിരി കത്തീഡ്രല്‍ റെക്ടര്‍, കെസിവൈഎം ഡയറക്ടര്‍, വിമലഹൃദയ പുത്രിമാര്‍ സന്യാസിനി സമൂഹം ഡയറക്ടര്‍, രൂപതാ ആലോചന സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: സിറില്‍, സെലിന, സ്റ്റീഫന്‍, മേരി, ലോറന്‍ഷ്യ, പരേതരായ ജാനുവാരിയോസ്, പത്രോസ്. ഫാ. സെഫറിന് (കായംകുളം സെന്റ് ആന്റണിസ് പള്ളി), ഫാ. കെ.സി. അജിത്ത് (ഇറ്റലി) എന്നിവര്‍ സഹോദര പുത്രരരാണ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ 10 വരെ തെള്ളകം സെന്റ് മേരീസ് പള്ളിയിൽ പൊതുദര്‍ശനത്തിന് വയ്ക്കും.