പത്തനംതിട്ട : ഫാ. ജോഷ്വാ ചുട്ടിപ്പാറ
മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയിലെ സീനിയർ വൈദികൻ ഫാ.ജോഷ്വാ ചുട്ടിപ്പാറ (90) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഒന്പതിന് തുന്പമൺ മാന്പിലാലിൽ ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മാന്പിലാലി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലെത്തിക്കും.
2.30ന് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ പൂർത്തീകരിക്കും. തുന്പമൺ ചുട്ടിപ്പാറവിള തെക്കേതിൽ സ്കറിയ കുഞ്ഞമ്മ ദന്പതികളുടെ മകനാണ്. 1964 സെപ്റ്റംബർ എട്ടിന് പൗരോഹിത്യം സ്വീകരിച്ചു. ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രീഗോറിയോസിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു.
തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ ദീർഘകാലം ഫ്രഞ്ച് ഭാഷ അധ്യാപകനായിരുന്നു. സെന്റ് അലോഷ്യസ് മൈനർ സെമിനാരി അധ്യാപകൻ, ക്ലർജി ഹോം ഡയറക്ടർ ചുമതലകളും നിർവഹിച്ചു. തിരുവനന്തപുരം മേജർ അതിരൂപത, പത്തനംതിട്ട രൂപതകളിലെ വിവിധ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു.
Other Death Announcements