തലശേരി : വർക്കി വട്ടപ്പാറ
കേരള കോൺഗ്രസ്എം നേതാവും ചാലിൽ സെന്റ് പീറ്റേഴ്സ് യുപി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററുമായ കൂട്ടിമാക്കൂൽ വട്ടപ്പാറ വില്ലയിൽ വർക്കി വട്ടപ്പാറ (81) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച നാലിന് തലശേരി കോട്ടയ്ക്കടുത്തുള്ള ഹോളി റോസറി പള്ളിയിൽ.
പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമാണ്. കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി, വൈഎംസിഎ തലശേരി ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: പരേതയായ ഗ്രെറ്റ റൊസാരിയോ. മക്കൾ: വിൽബീന വർക്കി (നഴ്സ്, യുഎസ്), പെട്രീഷ വിൽമ (അധ്യാപിക, ലിറ്റിൽ ഫ്ളവർ സ്കൂൾ, മാനന്തവാടി), വെർണിൻ ജോസഫ് (ട്യൂട്ടർ, ഗവ. മെഡിക്കൽ കോളജ്, കണ്ണൂർ).
മരുമക്കൾ: ജോസഫ് കുന്നേൽ (ചാർട്ടേഡ് അക്കൗണ്ടന്റ്, യുഎസ്), വിജോഷ് സെബാസ്റ്റ്യൻ (അധ്യാപകൻ, ജിവിഎച്ച്എസ്എസ്, കൽപ്പറ്റ), രചന ജോസി (അസി. മാനേജർ, യൂണിയൻ ബാങ്ക്).
സഹോദരങ്ങൾ: ജോസഫ് (റിട്ട. അധ്യാപകൻ, ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്കൂൾ), സെബാസ്റ്റ്യൻ (റിട്ട. ഇന്ത്യൻ എയർഫോഴ്സ്), ജേക്കബ് വട്ടപ്പാറ (വൈസ് ചെയർമാൻ, ഐസിഒസി), അഗസ്റ്റിൻ വട്ടപ്പാറ (എൻജിനിയർ, ബംഗളൂരു), ചിന്നമ്മ ജോസഫ് (അങ്ങാടിക്കടവ്), മേരി ജോസഫ് (റിട്ട. അധ്യാപിക, ടിടിഐ, മാനന്തവാടി), പരേതരായ മാത്യു വട്ടപ്പാറ (ഐഎസ്ആർഒ), ജോയ് തോമസ് (ലണ്ടൻ).
മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.