തിരുവനന്തപുരം : ഫാ. ആന്റണി പുഴക്കര ഒസിഡി
ഒസിഡി മലബാർ പ്രൊവിൻസ് അംഗമായ ഫാ. ആന്റണി പുഴക്കര ഒസിഡി (70) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച മൂന്നിനു മൂവാറ്റുപുഴ വാഴപ്പള്ളിയിലുള്ള ലിസ്യൂസെന്റർ സെമിത്തേരിയിൽ. കണ്ണൂർ ചെമ്പന്തൊട്ടി പുഴക്കരയിൽ മാത്യുവിന്റെയും പരേതയായ മോനിക്കയുടെയും മകനാണ്.
1984 ഡിസംബർ 19ന് പൗരോഹിത്യം സ്വീകരിച്ചു. മലബാർ പ്രൊവിൻസിലെ എറണാകുളം, ഏറ്റുമാനൂർ, കൂമ്പാറ, തിരുവനന്തപുരം, ചെങ്കുളം, ബൽത്തങ്ങാടി, കാലടി, പേരാവൂർ, ബംഗളൂരു തുടങ്ങിയ ആശ്രമങ്ങളിൽ മാസ്റ്റർ, ഡയറക്ടർ, മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലബാർ പ്രോവിൻസിന്റെ പഞ്ചാബ് മിഷന്റെ ആരംഭദിശകളിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഏറ്റുമാനൂർ ചെറുപുഷ്പ ആശ്രമത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
Other Death Announcements