ചങ്ങനാശേരി : ഫാ. തോമസ് വെമ്പാല സിഎംഐ
സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സ് അംഗവും ചെത്തിപ്പുഴ സാന്‍ജോ ഭവനാംഗവുമായ ഫാ. തോമസ് വെമ്പാല സിഎംഐ (90) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ടിന് മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയത്തില്‍. എലിക്കുളം വെമ്പാല പരേതരായ വി.ടി ജോസഫ്ചിന്നമ്മ ജോസഫ് ദമ്പതികളുടെ മകനാണ്.
പരേതൻ സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൾ, പ്രൊവിൻഷ്യൾ കൗൺസിലർ, മാന്നാനം കെഇ കോളജ് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ബര്‍സാര്‍, മാന്നാനം സെന്റ് ജോസഫ്സ് പ്രസ് മാനേജര്‍, തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍, തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍, തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ആശ്രമാധിപൻ, മാന്നാനം കെഇ സ്കൂളില്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും അമേരിക്കയില്‍ വിവിധ പള്ളികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: ജോസഫ്, മാത്യു, പരേതനായ സെബാസ്റ്റ്യന്‍, തങ്കമ്മ, മേഴ്സി, സിസ്റ്റര്‍ തെക്ല (സുപ്പീരിയര്‍, ക്ലൂണി കോണ്‍വന്റ്, സേലം), ഡോ. വി.ജെ. ഡൊമിനിക് (റിട്ട. പ്രഫസർ, തേവര എസ്എച്ച് കോളജ്), അന്നമ്മ, ഡോ. സിറിയക് ജോസഫ് (സണ്ണി, റിട്ട. പ്രഫസർ, മാന്നാനം കെഇ കോളജ്).