ചങ്ങനാശേരി : ഫാ. ലൂയിസ് കണ്ടങ്കരി സിഎംഐ
സിഎംഐ സന്ന്യാസ സമൂഹത്തിലെ ചെത്തിപ്പുഴ സാന്‍ജോ ഭവന് അംഗമായിരുന്ന ഫാ. ലൂയിസ് കണ്ടങ്കരി സിഎംഐ (69) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 2.30ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. ചങ്ങനാശേരി കണ്ടങ്കരി ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. 1985ല്‍ പൗരോഹിത്യം സ്വീകരിച്ചു.
എടത്വ ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി, കൈനകരി സെന്റ് ഏലിയാസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍, തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍, മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി, പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂൾ എന്നിവടങ്ങളിൽ അധ്യാപകന്, പുളിങ്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ ആശ്രമം പ്രിയോര്‍, കോൽക്കത്ത മിഷന് സബ് റീജണല്‍ സുപ്പീരിയര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: കെ.ജെ.അലക്സാണ്ടര്‍, പോത്തന് ജോസഫ്, സിസ്റ്റര്‍ ജോമേരി സിഎംസി, റോസമ്മ വര്‍ഗീസ്, പരേതരായ കെ.ജെ.സിറിയക്, ചാക്കോ ജോസഫ്.
Other Death Announcements