പാലാ : ജോൺ സക്കറിയാസ്
കവീക്കുന്ന് പൊരുന്നോലിൽ ജോൺ സക്കറിയാസ് (80, റിട്ട. പ്രിൻസിപ്പൽ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ഭരണങ്ങാനം) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കവീക്കുന്ന് സെന്റ് എഫ്രേം പള്ളിയിൽ.
ഭാര്യ: അക്കമ്മ ജോൺ റിട്ട. ടീച്ചർ, പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച് എസ് എസ്) പൂഞ്ഞാർ മുതലക്കുഴി കുടുംബാംഗം. മക്കൾ: സിനി ജോൺ, മഞ്ജു ജോൺ, അഞ്ജു ആനി ജോൺ. മരുമക്കൾ: തോമസ് മാത്യു വെട്ടത്ത് നരിയങ്ങാനം, ജോൺ വർഗീസ് കൊങ്ങളത്ത് കവിരായിൽ തിരുവല്ല, ഷിജോ തോമസ് മടുക്കക്കുഴി കാഞ്ഞിരപ്പള്ളി.
മൃതദേഹം ബുധനാഴ്ച വൈകുന്നേരം 4.30ന് വസതിയിൽ കൊണ്ടുവരും.
Other Death Announcements