പനയന്പാല : അന്നമ്മ മൈക്കിൾ
കുലത്താക്കൽ കുന്നിപ്പറന്പ് ശാഖയിൽ കുന്നുംപുറത്ത് പരേതനായ കെ.ജെ. മൈക്കിളിന്റെ (കൊച്ചായൻ) ഭാര്യ അന്നമ്മ മൈക്കിൾ (90, റിട്ട. അധ്യാപിക, സെന്റ് മേരീസ് യുപി സ്കൂൾ കൂത്രപ്പള്ളി) അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച പത്തിന് പനയന്പാല സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിൽ. പരേത എടത്വ പച്ച പനക്കപറന്പിൽ കുടുംബാംഗം. മക്കൾ: എലിസബത്ത് സെബാസ്റ്റ്യൻ (റിട്ട. പ്രഫസർ, മൈത്രയി കോളജ് ഡൽഹി), ഡോ. ജോർജ് മൈക്കിൾ (റിട്ട. സയന്റിസ്റ്റ് കെഐഎസ്ആർ, കുവൈറ്റ്), മേരിക്കുട്ടി ആന്റണി (യുഎഇ), റോസ് ബെറ്റി ജയിംസ് (കാനഡ).
മരുമക്കൾ: എൻ.ജെ. സെബാസ്റ്റ്യൻ (റിട്ട. രജിസ്ട്രാർ, എൻസിഎഇആർ, ഡൽഹി) ഞാറക്കാട് ചേർത്തല, ബെറ്റി ജോർജ് കാട്ടൂർ ചങ്ങനാശേരി, ആന്റണി മാത്യു വലിയകണ്ടത്തിൽ മല്ലപ്പള്ളി (യുഎഇ), ജയിംസ് പോൾ വെട്ടിയാങ്കൽ കലൂർ തൊടുപുഴ (കാനഡ).
മൃതദേഹം വ്യാഴാഴ്ച നാലിന് വസതിയിൽ കൊണ്ടുവരും.
Other Death Announcements