കുറുമ്പനാടം : അന്നമ്മ ജോര്‍ജ്
മൂലയില്‍ പരേതനായ എം.സി. ജോര്‍ജിന്റെ (റിട്ട. ടീച്ചര്‍, സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം) ഭാര്യ അന്നമ്മ ജോര്‍ജ് (92, റിട്ട. ടീച്ചര്‍, ഗവ. എല്‍പിഎസ് തോട്ടയ്ക്കാട്) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിനു ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൊച്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം, കുറുമ്പനാടം അസംപ്ഷന്‍ പള്ളിയിൽ.
പരേത ചെത്തിപ്പുഴ കിഴക്കുംവേലിത്തറ പരേതനായ ആര്‍ട്ടിസ്റ്റ് കെ. കെ. കുര്യന്റെ മകളാണ്. മക്കള്‍: രാജന് ജോര്‍ജ് (റിട്ട. മാനേജര്‍ എസ്ബിഐ), റാണി തോമസ് (യുഎസ്എ), ജോര്‍സണ്‍ റോയി (പ്രൊപ്രൈറ്റര്‍, മൂലയില്‍ മെഡിക്കല്‍സ് ചങ്ങനാശേരി), റെനി ജോസഫ് (സെക്ഷന്‍ ഓഫീസര്‍, എംജി യൂണിവേഴ്സിറ്റി, കോട്ടയം).
മരുമക്കള്‍: മാഗി രാജന് കുറ്റിക്കാട്ട് മുക്കുളം (റിട്ട. ടീച്ചര്‍, ഗവ എച്ച്എസ്എസ് തോട്ടയ്ക്കാട്), തോമസ് വര്‍ഗീസ് അമ്പലത്തിങ്കല്‍ കടയനിക്കാട് (യുഎസ്എ ), ജീനാ റോയി നടുക്കേതില് ചാഞ്ഞോടി (ടീച്ചര്‍, സെന്റ് ജോണ്‍സ് എച്ച്എസ്എസ് നെടുംകുന്നം), ജോസഫ് ജോസഫ് പടിഞ്ഞാറേവീട്ടില്‍ കൂത്രപ്പള്ളി (എജിഎം മാര്‍ക്കറ്റിംഗ്, ദീപിക, കോട്ടയം). മൃതദേഹം ശനിയാഴ്ച നാലിന് ഭവനത്തില്‍ കൊണ്ടുവരും.
Other Death Announcements