: ഫാ. പോള്‍ വാഴപ്പനാടി
കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. പോള്‍ വാഴപ്പനാടി (90) അന്തരിച്ചു. സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 8.45 ന് ആനക്കല്ലിലുള്ള തോമാച്ചന് വാഴപ്പനാടിയുടെ ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്നു ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കും. ആനക്കല്ല് വാഴപ്പനാടി പരേതരായ ഫ്രാന്‍സിസ് ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
പെരുവന്താനം, കണമല, തുലാപ്പള്ളി, കുഴിത്തൊളു, അന്യാര്‍തൊളു, കൂവപ്പള്ളി, മുണ്ടക്കയം, ചെങ്ങളം, താമരക്കുന്ന്, പൊടിമറ്റം, ഇടക്കുന്നം, പെരുന്തേനരുവി എന്നീ ഇടവകകളിൽ വികാരിയായും കാഞ്ഞിരപ്പള്ളി രൂപത പ്രൊക്കുറേറ്റര്‍, ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പെരുന്തടി എസ്റ്റേറ്റ് മാനേജര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.
സഹോദരങ്ങള്‍: തോമസ് (അരീക്കമല), ജോസഫ് (അരീക്കമല), മാത്യു (അരീക്കമല), കുട്ടിയമ്മ ആലപ്പാട്ട് (ചുണ്ടക്കുന്ന്), പെണ്ണമ്മ കൊച്ചാങ്കല്‍ (തച്ചപ്പുഴ), അച്ചാമ്മ ആലപ്പാട്ട് (കണമല), സെലിനാമ്മ കിഴക്കേപറമ്പില്‍ (പൊട്ടംപ്ലാവ്), മേരി.
ഫാ. മാത്യു വാഴപ്പനാടി, ഫാ. ജോയി വാഴപ്പനാടി, ഫാ. ഔസേപ്പച്ചന് വാഴപ്പനാടി, ഫാ. ജോണ്‍ വാഴപ്പനാടി (കപ്പൂച്ചിന്‍), ഫാ. അരുണ്‍ വാഴപ്പനാടി (കണ്‍വന്‍ച്വല്‍), ഫാ. ജയ്മോന് എംസിബിഎസ്, ഫാ. വിനീഷ് ചെറുചെരുപ്പില്‍ (ഉജ്ജെൻ), ഫാ. ബിജു വാഴപ്പനാടി (ഷിമോഗ) എന്നിവര്‍ കുടുംബാംഗങ്ങളും സിസ്റ്റർ മരിയ എസ്എബി (അങ്കമാലി), സിസ്റ്റർ നഷ എസ് എബി (ബംഗളൂരു), സിസ്റ്റർ റ്റിസി യുഎംഐ (കണ്ണൂര്‍), സിസ്റ്റർ ഡെയ്സി യുഎംഐ (കണ്ണൂര്‍), സിസ്റ്റർ ട്രീസ (എസ്എച്ച്, അമലഗിരി) എന്നിവര്‍ സഹോദര പുത്രിമാരും സിസ്റ്റർ സാലി (ഫ്രാന്‍സിസ്കന്‍, തൃശൂര്‍), സിസ്റ്റർ ത്രേസ്യ (ഫ്രാന്‍സിസ്കന്‍, ഒറീസ), സിസ്റ്റർ സിനി യുഎംഐ (കോഴിക്കോട്), സിസ്റ്റർ പ്രീതി (കുന്നന്താനം) എന്നിവര്‍ കുടുംബാംഗങ്ങളുമാണ്.
മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒന്‍പതു വരെ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തിലും തുടര്‍ന്ന് ആനക്കല്ലിലുള്ള ഭവനത്തിലും പൊതുദർശനത്തിനു വയ്ക്കും.