മുംബൈ ഭീകരാക്രമണ കേസ്; തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി
Monday, April 28, 2025 3:43 PM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. എൻഐഎ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.
മുംബൈ ഭീകരാക്രമണ കേസിൽ തനിക്ക് പങ്കില്ലെന്നായിരുന്നു റാണ മുംബൈ പോലീസിന് മൊഴി നൽകിയിരുന്നത്. ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിന് പിന്നിൽ തന്റെ സുഹൃത്തുകൂടിയായ ഡേവിഡ് കോൾമാൻ ഹെഡ്ലിയാണെന്നും റാണ പറഞ്ഞു.
മുംബൈയും ഡൽഹിയും കേരളവും താൻ സന്ദർശിച്ചിരുന്നു. കേരളത്തിൽ എത്തിയത് പരിചയക്കാരെ കാണാനാണെന്നുമായിരുന്നു മൊഴി.