ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ (എ​ൽ‌​ഒ‌​സി) തു​ട​ർ​ച്ച​യാ​യ നാ​ലാം രാ​ത്രി​യും പാ​ക്കി​സ്ഥാ​ൻ സൈ​ന്യം വെ​ടി നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചു. കു​പ്‌​വാ​ര, പൂ​ഞ്ച് ജി​ല്ല​ക​ളി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് കു​റു​കെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​തെ​ന്ന് ഇ​ന്ത്യ​ൻ ആ​ർ​മി വ​ക്താ​വ് അ​റി​യി​ച്ചു.

പൂ​ഞ്ച് സെ​ക്ട​റി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ജ​മ്മു​കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ-​പാ​ക് സൈ​നി​ക​ർ ത​മ്മി​ൽ വെ​ടി​വ​യ്പ്പ് ആ​രം​ഭി​ച്ച​ത്.