മധ്യപ്രദേശിലെ വാഹനാപകടം; മരണം 12 ആയി
Monday, April 28, 2025 7:18 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലയിൽ ബൈക്കിൽ ഇടിച്ച വാൻ കിണറ്റിലേക്ക് വീണ് മരിച്ചവരുടെ എണ്ണം 12 ആയി. പരിക്കേറ്റ ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 12 ആയത്.
വാനിലെ യാത്രികരും ബൈക്ക് യാത്രികനും രക്ഷാപ്രവർത്തകനും ഉൾപ്പെടെയാണ് മരിച്ചത്. നാരായൺഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 13 പേർ വാനിൽ യാത്ര ചെയ്തിരുന്നതായി രത്ലം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) മനോജ് സിംഗ് പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദ അപകടസ്ഥലം സന്ദർശിച്ചു.