അ​ബു​ദാ​ബി: കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. എ​റ​ണാ​കു​ളം തോ​ട്ട​റ സ്വ​ദേ​ശി ബി​നോ​യ് തോ​മ​സി​ന്‍റെ​യും എ​ൽ​സി ബി​നോ​യു​ടെ​യും മ​ക​ൻ അ​ല​ക്സ് ബി​നോ​യ്(17) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ‌​ഥി​യാ​ണ്. പ്ല​സ് ടു ​പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ടൂ​റി​സ്റ്റ് ക്ല​ബ് ഏ​രി​യ​യി​ലെ താ​മ​സ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നാ​ണ് താ​ഴെ വീ​ണ​ത്. വാ​ച്ച്മാ​ൻ വി​ളി​ച്ചു​പ​റ​യു​മ്പോ​ഴാ​ണ് ബി​നോ​യ് വി​വ​രം അ​റി​യു​ന്ന​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ല​ക്സി​നെ അ​ബു​ദാ​ബി ശൈ​ഖ് ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ല​ക്സി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ദീ​ർ​ഘ​കാ​ല​മാ​യി യു​എ​ഇ പ്ര​വാ​സി​ക​ളാ​ണ്.

എ​ൽ​സി ബി​നോ​യ് അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ.​രാ​ഹു​ൽ ബി​നോ​യ്, രോ​ഹി​ത് ബി​നോ​യ് (പോ​ള​ണ്ട്).