ഐപിഎൽ; മുംബൈക്ക് ടോസ്, ഹൈദരാബാദിന് ബാറ്റിംഗ്
Wednesday, April 23, 2025 7:06 PM IST
ഹൈദരാബാദ്: ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ഹൈദരാബാദ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വൈകിട്ട് 7.30 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ടീം സൺ റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് കല്ലാസെൻ, അനികേത് വെർമ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് യുനദ്കത്, ശീഷാൻ അൻസാരി, ഇഷാൻ മലിംഗ.
ടീം മുംബൈ ഇന്ത്യൻസ്: റയാൻ റിക്കെൽട്ടൺ, വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ദിഹിർ, മിച്ചെൽ സാന്റ്നർ, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രിത് ബുംറ, വിഗ്നേഷ് പുതൂർ.