ജയിച്ചുകയറി റയൽ; ലാലിഗ ഫോട്ടോഫിനിഷിലേയ്ക്ക്
Monday, April 21, 2025 7:11 AM IST
മാഡ്രിഡ്: ലാലിഗയിൽ റയൽ മാഡ്രിഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ അത്ലറ്റിക്ക് ക്ലബിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഫെഡറിക്കോ വാൽവറെഡെയാണ് റയലിനായി ഗോൾ നേടിയത്. 90+3ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയലിന് 69 പോയിന്റായി. ഇതോടെ രണ്ടാം സ്ഥാനത്തുള്ള റയലും ഒന്നാം സ്ഥാനത്തുള്ള എഫ്സി ബാഴ്സലോണയും തമ്മിലുള്ള പോയിന്റ് വ്യത്യാസം നാലായി കുറഞ്ഞു.
ആറ് മത്സരങ്ങൾ വീതമാണ് ഇരു ടീമിനും ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ലീഗ് കിരീടത്തിനായുള്ള പോര് കനത്തു.