റിമാന്‍ഡ് ചെയ്യാന്കൊണ്ടുപോകുന്നതിനിടെ പ്രതി വിലങ്ങൂരി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി
Monday, April 21, 2025 1:52 AM IST
തിരുവനന്തപുരം: റിമാന്‍ഡ് ചെയ്യാന്കൊണ്ടുപോകുന്നതിനിടെ വിലങ്ങൂരി രക്ഷപ്പെട്ട പ്രതിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്ത റംസാൻകുളം വീട്ടുവിളാകം സ്വദേശി താജുദ്ദീൻ( 24) ആണ് രക്ഷപ്പെട്ടത്.
നെയ്യാറ്റിന്‍കര സബ് ജയിലിന് മുന്നിൽനിന്ന് ശനിയാഴ്ച രാത്രി എട്ടോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. മറ്റ് പ്രതികൾക്കൊപ്പം വിലങ്ങിട്ടാണ് ഇയാളെ ജയിലിൽ എത്തിച്ചത്. ഇതിനിടെ വിലങ്ങൂരി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയെ തെരച്ചിലിൽ പുലർച്ചെ ഒന്നരയ്ക്ക് ജയിലിന് സമീപത്തെ വീരചക്രം മഹാവിഷ്ണു ക്ഷേത്രവളപ്പിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. വിഴിഞ്ഞം ടൗൺഷിപ്പിലെ ആളില്ലാത്ത വീട്ടിൽനിന്ന് മോഷണം നടത്തിയ കേസിൽ മൂന്നാം പ്രതിയാണ് ഇയാൾ.