സിപിഎമ്മുമായുള്ള ബന്ധം ഭദ്രം; സഖ്യം കരുത്തോടെ മുന്നോട്ടെന്ന് സ്റ്റാലിൻ
Monday, April 21, 2025 12:44 AM IST
ചെന്നൈ: സിപിഎമ്മുമായുള്ള ബന്ധം ഭദ്രമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യം കരുത്തോടെ മുന്നോട്ട് പോവുകയാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി കൂടിക്കാഴ്ച നടത്തിയതായി സ്റ്റാലിൻ അറിയിച്ചു. തമിഴ്നാടിന്റെ നാഴികക്കല്ലായ രണ്ട് കാര്യങ്ങളില്‍ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയ സുപ്രീംകോടതി വിധി, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു എന്നീ കാര്യങ്ങളിലായിരുന്നു അഭിനന്ദനം.
ഇതൊന്നും ഒറ്റതിരിഞ്ഞ വിജയങ്ങളല്ല. മധുരയില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഞങ്ങള്‍ സംയുക്തമായി ഉയര്‍ത്തിപ്പിടിച്ചത് ഫെഡറല്‍ ആശയങ്ങളുടെ ജീവിക്കുന്ന പ്രകടനമാണെന്നും സ്റ്റാലിൻ സമൂഹമാധ്യമത്തിൽ കുറിച്ചു.