കോ​ഴി​ക്കോ​ട്: ക​ക്കാ​ടം​പൊ​യി​ൽ റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ൽ ഏ​ഴു വ​യ​സു​കാ​ര​ൻ മു​ങ്ങി മ​രി​ച്ചു. മ​ല​പ്പു​റം പ​ഴ​മ​ള്ളൂ​ർ സ്വ​ദേ​ശി അ​ഷ്മി​ൽ ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അപകടം. അ​ഷ്മി​ലി​നെ ഉ​ട​ൻ ത​ന്നെ ക​ക്കാ​ടം​പൊ​യി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻരക്ഷിക്കാനായില്ല.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.