കാര്യവട്ടം കാമ്പസിൽ വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ്
Saturday, April 5, 2025 3:12 AM IST
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ ഗവേഷണ വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ്. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് വിദ്യാർഥിനിക്ക് പാഴ്സൽ ലഭിച്ചത്.
നാല് ഗ്രാം അടങ്ങുന്ന കഞ്ചാവ് പൊതിയാണ് വിദ്യാർഥിനിക്ക് ലഭിച്ചത്. ഉടൻതന്നെ കോളജിലെ ഡിപ്പാർട്ട്മെന്റ് അധികാരിയെ വിവരം അറിയിച്ചു.
പിന്നാലെ കോളജ് അധികൃതർ ശ്രീകാര്യം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അന്വേഷണം ആരംഭിച്ചു.